കേരള ഗണിതം: മാധവന്‍ മുതല്‍: ഡി. ബാബുപോള്‍

കേരള ഗണിതം: മാധവന്‍ മുതല്‍: ഡി. ബാബുപോള്‍

ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ 79ാമത്‌ സമ്മേളനം ഈയിടെ കൊച്ചിയില്‍ നടന്നു. സംഘാടകരുടെ അശ്രദ്ധയോ മാധ്യമങ്ങളുടെ അനഭിജ്ഞതയോ കാരണം എന്നറിയുന്നില്ല മലയാളമനോരമയുടെയും `ദി ഹിന്ദു'വിന്‍െറയും നഗരപംക്തിയൊഴികെ മറ്റെങ്ങും ആ വര്‍ത്തമാനം അച്ചടിച്ചുകണ്ടില്ല. മാധവന്‍െറയും നീലകണ്‌ഠന്‍െറയും മാത്രം അല്ല, വര്‍ത്തമാനകാലത്ത്‌ മുകുന്ദന്‍ മാരാരുടെയും ഗീവര്‍ഗീസ്‌ ജോസഫിന്‍െറയുംകൂടെ നാടാണ്‌ കേരളം എന്നിരിക്കെ ഇത്ര പ്രധാനപ്പെട്ട ഒരു സമ്മേളനം അഗണ്യകോടിയിലായത്‌ തോമസ്‌ ജേക്കബ്‌ മുതല്‍ ഉള്ള കുലപതിസ്ഥാനീയര്‍ ശ്രദ്ധിക്കണം.