ഫോമാ-ആര്‍.സി.സി.സംയുക്ത സംരംഭം (ഡോ.എം.വി.പിള്ള)

ഫോമാ-ആര്‍.സി.സി.സംയുക്ത സംരംഭം (ഡോ.എം.വി.പിള്ള)

2014 ഒക്ടോബറിലെ ഒരു രാത്രിയില്‍ ന്യൂയോര്‍ക്കില്‍ നിന്നും ജോസ് എബ്രഹാം എന്നൊരാള്‍ സ്വയം പരിചയപ്പെടുത്തി ആരംഭിച്ച ഫോണ്‍വിളിയിലൂടെയാണ് ഫോമാ-ആര്‍.സി.സി. പ്രോജക്ട്റ്റുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത്. ഫോമായുടെ ഭരണസമിതി കൂടിയെന്നും പ്രസിഡന്റ് ശ്രീ. ആനന്ദന്‍ നിരവേല്‍ കേരളത്തിലെ കാന്‍സര്‍ പരിരക്ഷാരംഗത്ത് സംഘടന എന്തെങ്കിലും നല്ല കാര്യം ചെയ്തു പിന്തുണ നല്‍കണമെന്ന് നിര്‍ദ്ദേശം വയ്ക്കുകയും തുടര്‍നടപടികള്‍ക്കായി തന്നെ ചുമതലപ്പെടുത്തിയതായും ഫോമാ പബ്ലിക് റിലേഷന്‍സ് ചെയര്‍മാനായ ജോസ് അറിയിച്ചു. കാന്‍സര്‍ ചികിത്സാരംഗത്തു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ എന്ന നിലയില്‍ സംഘടന എന്റെ അഭിപ്രായവും സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിച്ചു. തൊട്ടുപുറകേ ഫോമാ സെക്രട്ടറി സ്രീ ഷാജി എഡ്വേര്‍ഡിന്റെ സന്ദേശവുമെത്തി.

വോട്ടുപോര് 2016-സ്ത്രീകള്‍ക്കായി കരുണയില്ലാക്കരച്ചില്‍ -2 (എ.എസ് ശ്രീകുമാര്‍)

വോട്ടുപോര് 2016-സ്ത്രീകള്‍ക്കായി കരുണയില്ലാക്കരച്ചില്‍ -2 (എ.എസ് ശ്രീകുമാര്‍)

എന്നാല്‍ സ്ത്രീ സംവരണത്തെക്കുറിച്ചൊക്കെ വാചാലരാവുന്നവര്‍ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവുന്നതിനെപ്പറ്റി മിണ്ടുന്നില്ല എന്ന് ഈ തിരഞ്ഞെടുപ്പുവേളയിലും ചുമ്മാതെങ്കിലും ചര്‍ച്ചചെയ്യേണ്ടതുണ്ട്. നമ്മുടെ തൊട്ടടുത്തു കിടക്കുന്ന തമിഴ്‌നാട്, പിന്നെ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഡല്‍ഹി, ഗുജറാത്ത്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളെ കണ്ടു പഠിക്കുക. അവിടെയെല്ലാം വനിതകള്‍ മുഖ്യമന്ത്രിമാരായി വിലസിയിട്ടുണ്ട്. കേരള ജനസംഖ്യയില്‍ പുരുഷകേസരികളേക്കാള്‍ കൂടുതല്‍ മഹിളാമണികളുണ്ട്. എന്നിട്ടും ഒരു വനിതാ മുഖ്യമന്ത്രിക്കായി നമ്മള്‍ അനന്തമായി കാത്തിരിക്കുകയാണ്.