ജോസ് ഏബ്രഹാം (65) റോക്ക് ലാൻഡിൽ അന്തരിച്ചു
വെസ്റ്റ്ചെസ്റ്റര്‍ മെഡിക്കൽ സെന്റർ, ഗുഡ് സെമരിറ്റന്‍ മെഡിക്കല്‍ സെന്റർ എന്നിവിടങ്ങളിലെ റിട്ട. റെസ്പിരേറ്ററി തെറാപ്പിസ്റ്റ് ജോസ് ഏബ്രഹാം (65) അന്തരിച്ചു. റോക്ക് ലാൻഡിലെ സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചർച്ചിലെ സജീവാംഗമായിരുന്നു. സാമ്പത്തികമായും പള്ളിക്കു തുണയായിരുന്നു. ദീർഘകാലം സണ്ടെ സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചു.