Image

രണ്ടടിയില്‍ കുറവുള്ള 18 വയസ്സുകാരന്‍ വേള്‍ഡ് ഗിന്നസ് ബുക്കില്‍

പി.പി.ചെറിയാന്‍ Published on 13 June, 2011
രണ്ടടിയില്‍ കുറവുള്ള 18 വയസ്സുകാരന്‍ വേള്‍ഡ് ഗിന്നസ് ബുക്കില്‍
ഡാളസ്:- ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഫിലിപൈന്‍സില്‍ നിന്നുള്ള ഓണറി ബാലവിങ്ങ് വേള്‍ഡ് റിക്കാര്‍ഡ് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി.

23.5 ഇഞ്ചു(60 സെന്റീമീറ്റര്‍) ഉയരമുള്ള ഓണറി ബാലവിങ്ങ് ഫിലിപൈന്‍സിലെ മനിലയില്‍ നിന്നും 450 മൈല്‍ അകലെയുള്ള ഒരു മുക്കുവ ഗ്രാമത്തില്‍ ദരിദ്രരായ മാതാപിതാക്കളുടെ നാലുമക്കളില്‍ ഒന്നാമനാണ്. ജനിച്ചു രണ്ടു മാസത്തിനു ശേഷം ബാലവിങ്ങിന്റെ വളര്‍ച്ച നിലച്ചുവെന്നും, തുടര്‍ന്ന് അഞ്ചു വയസ്സിലാണ് നടക്കുവാന്‍ ആരംഭിച്ചതെന്നും ഈ കുറിയ മനുഷ്യന്റെ മാതാപിതാക്കള്‍ പറഞ്ഞു. ബാലവിങ്ങിനെ കൂടാതെ ഒരു മകനും, രണ്ടു പെണ്‍കുട്ടികളും ഈ മാതാപിതാക്കള്‍ക്കുണ്ടെങ്കിലും അവര്‍ മൂന്നുപേരും സാധാരണ ഉയരമുള്ളവരാണ്.

2011 ജൂണ്‍ 12 ന് 18 വയസ്സ് പൂര്‍ത്തിയാക്കിയ ദിവസമാണ് ഗിന്നസ് ബുക്ക് വേള്‍ഡ് റെക്കാര്‍ഡിലെ ഒരു പ്രതിനിധി സംഘം ഈവിടെ എത്തി ബാലവിങ്ങിനെ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി പ്രഖ്യാപിച്ചത്. ബാലവിങ്ങിനെ വിശദമായ പഠനത്തിനും പരിശോധനയ്ക്കും ശേഷമാണ് ഗിന്നസ്ബുക്കിലേക്ക് നിര്‍ദ്ദേശിച്ചതെന്ന് പ്രതിനിധി സംഘതലവന്‍ ക്രേഗ് ഗ്ലെന്‍ഡ പറഞ്ഞു.

നിരവധി പത്രപ്രവര്‍ത്തകരും, ഗ്രാമീണരും പങ്കെടുത്ത ചടങ്ങില്‍ ബാലവിങ്ങിന്റെ പിതാവ് റെയ്‌നാള്‍ഡൊ നന്ദി രേഖപ്പെടുത്തി.
രണ്ടടിയില്‍ കുറവുള്ള 18 വയസ്സുകാരന്‍ വേള്‍ഡ് ഗിന്നസ് ബുക്കില്‍രണ്ടടിയില്‍ കുറവുള്ള 18 വയസ്സുകാരന്‍ വേള്‍ഡ് ഗിന്നസ് ബുക്കില്‍രണ്ടടിയില്‍ കുറവുള്ള 18 വയസ്സുകാരന്‍ വേള്‍ഡ് ഗിന്നസ് ബുക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക