Image

തച്ചങ്കരിയുടെ പ്രോസിക്യൂഷന്‍: റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി

Published on 01 August, 2011
തച്ചങ്കരിയുടെ പ്രോസിക്യൂഷന്‍: റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി
തൃശ്ശൂര്‍: സര്‍വീസില്‍ തിരിച്ചെടുക്കപ്പെട്ട ഐ.ജി ടോമിന്‍ ജെ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടോ എന്ന് അറിയിക്കണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. തച്ചങ്കരിക്കെതിരായ കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ആഗസ്ത് 22 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഒന്നരവര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന തച്ചങ്കരി ജൂലൈ 11നാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക