Image

ചൈനയില്‍ വാഹനാപകടം: 17 പേര്‍ മരിച്ചു

Published on 06 August, 2011
ചൈനയില്‍ വാഹനാപകടം: 17 പേര്‍ മരിച്ചു
ബെയ്ജിങ്: കിഴക്കന്‍ ചൈനയില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ജിയാങ്‌സി പ്രവിശ്യയിലെ ഷാങ്ഹായ് കുമിങ് എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. ട്രക്ക്-ട്രെയിലറുകള്‍ തമ്മിലുണ്ടായ കൂട്ടിയിടിയുടെ ആഘാതത്തില്‍ ഒന്ന് ഹൈവേയുടെ മറ്റൊരു പാതയിലേക്ക് തെറിച്ചുവീണു.

ഈ സമയത്ത് പാതയിലൂടെ വന്ന മറ്റൊരു ലോറിയും വാനും അപകടത്തില്‍ പെട്ടാണ് ഇത്രയും പേര്‍ മരിച്ചത്. തെറിച്ചുവീണ ട്രക്കുമായി വാന്‍ കൂട്ടിയിടിക്കുകയായിരുന്നു. വാനില്‍ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. അഞ്ച് പേര്‍ ആസ്പത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക