Image

അലക്‌സ്‌ തോമസ്‌ സാന്‍അന്റോണിയോയില്‍ നിര്യാതനായി

അനില്‍ ആറന്മുള Published on 10 August, 2011
അലക്‌സ്‌ തോമസ്‌ സാന്‍അന്റോണിയോയില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: ഉഴവൂര്‍ വള്ളിപ്പടവില്‍ കുടുംബാംഗം അലക്‌സ്‌ തോമസ്‌ (25) സാന്‍അന്റോയിയില്‍ നിര്യാതനായി. കഴിഞ്ഞ 25-ലേറെ വര്‍ഷങ്ങള്‍ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ടോം വള്ളിപ്പടവന്റെ പുത്രനാണ്‌. പരേതയായ ഏലിക്കുട്ടി തോമസ്‌ മാതാവാണ്‌. അലക്‌സിന്‌ ഭാര്യയും ഒരു കുട്ടിയുമുണ്ട്‌.

പിറവം പാറേക്കാട്ടില്‍ കുടുംബാംഗം ജസ്‌മി ആണ്‌ ഭാര്യ. പുത്രന്‍: അജിസ്‌ അലക്‌സ്‌ (ഒന്നര വയസ്‌). സുമി ബിനോജ്‌ (ഹൂസ്റ്റണ്‍) അലക്‌സ്‌ തോമസിന്റെ സഹോദരിയാണ്‌. സ്റ്റീഫന്‍ വള്ളിപ്പടവില്‍ (ഹൂസ്റ്റണ്‍) പിതൃസഹോദരനാണ്‌.

വെയ്‌ക്ക്‌ സര്‍വീസ്‌ ഓഗസ്റ്റ്‌ 12-ന്‌ വെള്ളിയാഴ്‌ച സ്റ്റാഫോര്‍ഡിലെ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ പള്ളിയില്‍ വൈകിട്ട്‌ 8 മുതല്‍ 9.30 വരെ നടക്കും. സംസ്‌കാരം പിന്നീട്‌ നാട്ടില്‍.
അലക്‌സ്‌ തോമസ്‌ സാന്‍അന്റോണിയോയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക