Image

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്‌ക്കരുത്‌ :ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌

ബിനോയി സെബാസ്റ്റ്യന്‍ Published on 10 August, 2011
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്‌ക്കരുത്‌ :ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌
ഹ്യൂസ്റ്റന്‍: ഇരുപതു വര്‍ഷത്തോളമായി കേരളത്തില്‍ നില നില്‍ക്കുന്ന പാമോയില്‍ ഇറക്കു മതി കേസില്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കു ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ടോ എന്ന്‌ വീണ്ടും അന്വേഷിക്കണമെന്ന വിജിലന്‍സ്‌ കോടതിയുടെ ഉത്തരവിനോടനുബന്ധിച്ചു ഇടതുപക്ഷ പാര്‍ടികള്‍ ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നതില്‍ യാതൊരു കഴമ്പുമില്ലെന്ന്‌ ഇഡ്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ടെക്‌സസ്‌ റീജിയണ്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ എബ്രഹാം പറഞ്ഞു. പ്രതിയായി പ്രഖ്യാപിക്കപ്പെടാത്ത ഉമ്മന്‍ ചാണ്ടിയുടെ രക്തം ആവശ്യപ്പെടുന്ന അച്ചുതാനന്ദന്‍ മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നത്തിലാണ്‌. ഇരുപതു വര്‍ഷവമായിട്ടും ഈ കേസിനൊരു തീര്‍പ്പു കല്‍പ്പിക്കുവാന്‍ കഴിയാത്ത ഇന്‍ഡ്യയിലെ കോടതികളുടെ ഗതികേടും പൊതു ചര്‍ച്ചയ്‌ക്കു വരേണ്ടതുണ്ടന്ന്‌ അദേഹം അഭിപ്രായപ്പെട്ടു.

ജനാധിപത്യം സംവിധാനം നിലനില്‍ക്കുന്ന ഇന്‍ഡ്യയിലെ സത്യസന്ധനും നിര്‍ദോഷിയും പൊതുജനസ്വീകാര്യനുമായ ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള സമുന്നത രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ പെരുമാറുന്ന ഇടതുപക്ഷനേതാക്കള്‍ മുന്‍മുഖ്യമന്ത്രി അച്ചുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന്റെയും പിണറായി വിജയന്റെയുമൊക്കെ അഴമതിയുടെ കഥകള്‍ വിസ്‌മരിക്കരുതെന്ന്‌ അദേഹം പ്രസ്‌താവനയില്‍ പറഞ്ഞു. ഇതൊടൊപ്പം തീര്‍ത്താല്‍ തീരാത്ത കോടതിചെലുവുകളിലൂടെ കേരളത്തിലെ നികുതിദായകര്‍ എത്ര കോടിരൂപ അനാവശ്യ കേസുകള്‍ക്കായി ചിലവിഴിച്ചിട്ടുണ്ടെന്നു പ്രഖ്യാപിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ഇന്‍ഡ്യന്‍ നാഷല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്‌ക്കരുത്‌ :ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക