Image

കേസുമായി മുന്നോട്ടുപോകാന്‍ താത്‌പര്യമില്ല: വിതുര പെണ്‍കുട്ടി

Published on 10 August, 2011
കേസുമായി മുന്നോട്ടുപോകാന്‍ താത്‌പര്യമില്ല: വിതുര പെണ്‍കുട്ടി
കൊച്ചി: തനിക്കെതിരേ ഉണ്ടായിരിക്കുന്ന പീഡന കേസുമായി മുന്നോട്ടുപോകാന്‍ താത്‌പര്യമില്ലെന്ന്‌ കാണിച്ച്‌ വിതുര പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ നിന്ന്‌ തന്നെ ഒഴിവാക്കണമെന്നാണ്‌ പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. 16 വര്‍ഷമായി കേസിന്റെയും വിചാരണയുടെ പേരില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്നും കേസുമായി മുന്നോട്ടു പോവാന്‍ താത്‌പര്യമില്ലെന്നും പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേസില്‍ 22 -ഓളം പ്രതികളുള്ള വിതുര പെണ്‍വാണിഭക്കേസിന്റെ വിചാരണ കോട്ടയത്തെ കോടതിയിലാണ്‌ നടക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക