Image

ഗോപിനാഥ കുറുപ്പ്‌ ഫോമയുടെ സെക്രട്ടറി സ്ഥാനാര്‍ത്ഥി; എമ്പയര്‍ റീജിയന്‍ പിന്തുണ പ്രഖ്യാപിച്ചു

Published on 11 August, 2011
ഗോപിനാഥ കുറുപ്പ്‌ ഫോമയുടെ സെക്രട്ടറി സ്ഥാനാര്‍ത്ഥി; എമ്പയര്‍ റീജിയന്‍ പിന്തുണ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്‌: ഫോമയുടെ അടുത്തുവരുന്ന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിനും, തുടര്‍ന്നുവരുന്ന കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ നടത്തുന്നതിനെ പിന്തുണയ്‌ക്കുവാനും ഓഗസ്റ്റ്‌ ഒമ്പതിന്‌ വൈകിട്ട്‌ വെസ്റ്റ്‌ ചെസ്റ്റര്‍ റോയല്‍ പാലസില്‍ ഫോമാ എമ്പയര്‍ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

ഫോമയുടെ അടുത്ത ഭാരവാഹികളുടെ ഇലക്ഷനില്‍ ന്യൂയോര്‍ക്കില്‍ നിന്നും ഗോപിനാഥ കുറുപ്പിനെ ഫോമയുടെ ജനറല്‍ സെക്രട്ടറിയായി പിന്തുണയ്‌ക്കുവാനും യോഗം ഐക്യകണ്‌ഠ്യേന തീരുമാനിച്ചു.

ഗോപിനാഥ കുറുപ്പ്‌ തന്റെ സ്ഥാനാര്‍ത്ഥിത്വം ഫോമയുടെ മെട്രോ റീജിയനും, എമ്പയര്‍ റീജിയനും ന്യൂയോര്‍ക്കില്‍ സംയുക്തമായി സംഘടിപ്പിച്ച (എം.ഒ.ഡി) `മലയാളത്തിന്‌ ഒരുപിടി ഡോളര്‍' എന്നതിന്റെ ഉദ്‌ഘാടന വേളയില്‍ പ്രഖ്യാപിക്കുകയുണ്ടായി.

പല വ്യക്തികളും ന്യൂയോര്‍ക്കില്‍ നിന്നും സെക്രട്ടറിസ്ഥാനത്തേക്ക്‌ വന്നുവെങ്കിലും അവര്‍ ഗോപിനാഥ കുറുപ്പിനെ പിന്തുണച്ചുകൊണ്ട്‌ പിന്മാറുകയും, ന്യൂയോര്‍ക്കിലെ രണ്ട്‌ റീജിയന്റേയും ബഹുഭൂരിപക്ഷം സംഘടനകളും ഗോപിനാഥ കുറുപ്പിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ രംഗത്തെത്തിക്കൊണ്ടിരിക്കുന്നു.

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി അഡൈ്വസറി ബോര്‍ഡ്‌ മെമ്പര്‍, ഫോമയുടെ 2010-ലെ അഡൈ്വസറി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍, ഇന്‍ഡോ-അമേരിക്കന്‍ ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌, എന്‍.ബി.എ പ്രസിഡന്റ്‌ എന്നീ നിലകളില്‍ സാംസ്‌കാരിക- സാമൂഹിക- സാമുദായിക മണ്‌ഡലങ്ങളില്‍ പ്രവര്‍ത്തന പരിചയവും കഴിവും തെളിയിച്ചിട്ടുള്ള ഗോപിനാഥ കുറുപ്പിന്റെ പ്രവര്‍ത്തിനം ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫോമയുടെ വളര്‍ച്ചയ്‌ത്ത്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും, ഫോമയുടെ അടുത്ത സെക്രട്ടറിയായി വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടും അംഗങ്ങള്‍ സംസാരിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.
ഗോപിനാഥ കുറുപ്പ്‌ ഫോമയുടെ സെക്രട്ടറി സ്ഥാനാര്‍ത്ഥി; എമ്പയര്‍ റീജിയന്‍ പിന്തുണ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക