Image

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ദ്വിദിന ചരിത്ര സെമിനാര്‍ കൊച്ചിയില്‍

Published on 11 August, 2011
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ദ്വിദിന ചരിത്ര സെമിനാര്‍ കൊച്ചിയില്‍

കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ഹിസ്റ്ററി ആന്റ് റിസര്‍ച്ച് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന ചരിത്ര സെമിനാറും മാര്‍ കരിയാറ്റി 225-ാം ചരമവാര്‍ഷികാഘോഷ സമാപനവും പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ 275-ാം ജന്മവാര്‍ഷികവും സെപ്റ്റംബര്‍ 17, 18 തീയതികളില്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തപ്പെടുന്നു. 17-ാം തീയതി രാവിലെ 11.30ന് ഉദ്ഘാടന സമ്മേളനവും തുടര്‍ന്ന് സീറോ മലബാര്‍ സഭയിലെ അല്മായ ചരിത്രം, മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പൈതൃകവും പാരമ്പര്യവും, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, സാഹിത്യ രംഗങ്ങളിലെ സംഭാവനകള്‍ , കാര്‍ഷിക വ്യാവസായിക പങ്കാളിത്തങ്ങ
ള്‍ ‍, ചരിത്ര പഠനത്തിന്റെ പ്രായോഗിക തലങ്ങള്‍ അല്മായ സമൂഹത്തിന്റെ ആഗോള കുടിയേറ്റങ്ങള്‍ എന്നീ പ്രബന്ധങ്ങളും ചര്‍ച്ചകളും. 18-ാം തീയതി ഞായറാഴ്ച രാവിലെ 6 മണിക്ക് ആലങ്ങാട്ട് മാര്‍ കരിയാറ്റിയുടെ കബറിടത്തിലേയ്ക്ക് തീര്‍ത്ഥയാത്രയും വിശുദ്ധ കുര്‍ബാനയും. 10 മണിക്ക് മൗണ്ട് സെന്റ് തോമസില്‍ മാര്‍ കരിയാറ്റി, പാറേമ്മാക്കല്‍ അനുസ്മരണ സമ്മേളനം.

ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്ക
ല്‍ ‍, കൂരിയ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിക്കും.
ഷെവലിയര്‍ ജോര്‍ജ് മേനാച്ചേരി, പ്രൊഫ.മാത്യു ഉലകംതറ, ഡോ.കുര്യാസ് കുമ്പളക്കുഴി, ഹിസ്റ്ററി ആന്റ് റിസര്‍ച്ച് ഫോറം കണ്‍വീനര്‍ ജോണ്‍ കച്ചിറമറ്റം, വി.വി.അഗസ്റ്റി
ന്‍ ‍, ഇ.ജെ.ലൂക്കോസ് എക്‌സ് എം.എല്‍.എ., അഡ്വ.ജോസ് വിതയത്തില്‍ , ഷെവലിയര്‍ സിബി വാണിയപ്പുരയ്ക്കല്‍ , ഫിലിപ്പ് മേടയില്‍ , പി.ഐ.ലാസര്‍ മാസ്റ്റര്‍ , എ.ഒ.അഗസ്റ്റിന്‍ ‍, അഡ്വ.സി.ജോസ് ഫിലിപ്പ്, ഡോ.കൊച്ചുറാണി ജോസഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതും മോഡറേറ്റുചെയ്യുന്നതുമായിരിക്കും.

ജോണ്‍ കച്ചിറമറ്റം
ഹിസ്റ്ററി ആന്റ് റിസര്‍ച്ച് ഫോറം കണ്‍വീനര്‍
പിഴക്.പി.ഒ., രാമപുരം, പാല
മൊബൈല്‍ -9447662076
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക