Image

എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന റവ.ഡോ. മഠത്തിപ്പറമ്പിലിന്‌ യാത്രയയപ്പ്‌ നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 12 August, 2011
എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന റവ.ഡോ. മഠത്തിപ്പറമ്പിലിന്‌ യാത്രയയപ്പ്‌ നല്‍കി
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ഏറെ നാളത്തെ സേവനത്തിനുശേഷം നാട്ടിലേക്ക്‌ മടങ്ങിപ്പോകുന്ന മുന്‍ എസ്‌.ബി. കോളജ്‌ പ്രിന്‍സിപ്പലും, ഷിക്കാഗോ സീറോ മലബാര്‍ വികാരി ജനറാളുമായിരുന്ന റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പിലിന്‌, ന്യൂയോര്‍ക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ ഭാരവാഹികള്‍ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്‌ നല്‍കി.

ഇതോടനുബന്ധിച്ച്‌ കൂടിയ സമ്മേളനത്തില്‍ മഠത്തിപ്പറമ്പിലച്ചന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘടനാംഗങ്ങള്‍ പങ്കെടുത്തു. അമേരിക്കയില്‍ അക്കാഡമിക്‌ രംഗത്തും സീറോ മലബാര്‍ സഭയുടെ വികാരി ജനറാള്‍ എന്ന നിലയ്‌ക്കും, മലയാളി സമൂഹത്തിന്‌ പൊതുവെയും അച്ചന്‍ നല്‍കിയ സേവനങ്ങള്‍ക്ക്‌ സമ്മേളനം നന്ദി പ്രകടിപ്പിച്ചു.

വടക്കേ അമേരിക്കയിലും, യൂറോപ്പിലും, ഗള്‍ഫ്‌ രാജ്യങ്ങളിലും എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ സ്ഥാപിക്കാന്‍ അച്ചന്‍ മുന്‍കൈ എടുത്ത കാര്യം പലരും അനുസ്‌മരിച്ചു. അച്ചന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്ത്‌ കേരളത്തിലെ ഏറ്റവും നല്ല കോളജിനുള്ള ആര്‍. ശങ്കര്‍ അവാര്‍ഡ്‌ അടക്കം അക്കാഡമിക്‌, കായിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം എസ്‌.ബി കോളജിനുണ്ടായ നേട്ടങ്ങള്‍ സദസ്യര്‍ പങ്കുവെച്ചു. വ്യക്തിജീവിതത്തില്‍ അച്ചന്റെ സ്വാധീനവും പങ്കും ആരാധനയോടും നന്ദിയോടും കൂടിയാണ്‌ പലരും ഓര്‍മ്മിച്ചത്‌.

കേരളത്തിലേക്ക്‌ മടങ്ങുന്ന അച്ചന്റെ മാര്‍ഗ്ഗദര്‍ശനത്തിലും, താത്‌പര്യത്തിലും `Institute of Academic Leadership' എന്നൊരു പ്രസ്ഥാനത്തിന്‌ രൂപം നല്‍കുവാനും സമ്മേളനം തീരുമാനിച്ചു. കേരളത്തിലേയും അമേരിക്കയിലേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള അക്കാഡമിക്‌ എക്‌സ്‌ചേഞ്ച്‌, കരിക്കുലം ഡവലപ്‌മെന്റ്‌, സെമിനാറുകളും സിമ്പോസിയങ്ങളും, അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനു ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇവയൊക്കെയാണ്‌ ഈ പ്രസ്ഥാനത്തിന്റെ ചില ലക്ഷ്യങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ, ഈമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക. www.sbaalumni.org, email: sbaacaana@gmail.com
എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന റവ.ഡോ. മഠത്തിപ്പറമ്പിലിന്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
Raju Thomas 2019-07-17 08:16:33

Devaraj was a nice and sincere soul. Full of fun and laughter. He was plain, raw, natural, and endearing at that. His demise is a great los to our literary efforts here. My heartfelt condolences to his family and friends.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക