Image

ഫോമാ നേതാക്കള്‍ക്ക്‌ സ്വീകരണവും റാഫിള്‍ ടിക്കറ്റ്‌ ഉദ്‌ഘാടനവും നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 12 August, 2011
ഫോമാ നേതാക്കള്‍ക്ക്‌ സ്വീകരണവും റാഫിള്‍ ടിക്കറ്റ്‌ ഉദ്‌ഘാടനവും നടത്തി
ന്യൂയോര്‍ക്ക്‌: അടുത്തവര്‍ഷം നടക്കുന്ന ക്രൂയിസ്‌ കണ്‍വെന്‍ഷന്‌ അന്തിമരൂപം നല്‍കുന്നതിന്‌ ന്യൂയോര്‍ക്കില്‍ എത്തിയ ഫോമാ കേന്ദ്രനേതാക്കള്‍ക്ക്‌ മെട്രോ റീജിയന്റെ നേതൃത്വത്തില്‍ ഹാര്‍ദ്ദവമായ സ്വീകരണം നല്‍കി. കേരളാ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ജൂലൈ 30-ന്‌ ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ആരംഭിച്ച സ്വീകരണ യോഗത്തില്‍ ഫോമാ മെട്രോ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ ചുമ്മാര്‍ അധ്യക്ഷതവഹിച്ചു. കേരളാ സെന്റര്‍ പ്രസിഡന്റ്‌ തമ്പി തലപ്പള്ളില്‍ സ്വാഗതം ആശംസിച്ചു.

ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ 2012 ഓഗസ്റ്റ്‌ ഒന്നുമുതല്‍ കാര്‍ണിവല്‍ ഗ്ലോറിയില്‍ നടക്കുന്ന ക്രൂയിസ്‌ കണ്‍വെന്‍ഷന്റെ സവിശേഷതകളും പ്രത്യേകതകളും വിശദീകരിക്കുകയുണ്ടായി. സേവനത്തിന്റെ പാതയില്‍ പുതുമയാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ട്‌ മുന്നേറുന്ന ഫോമയ്‌ക്ക്‌ ന്യൂയോര്‍ക്കിലെ അസോസിയേഷനുകള്‍ നല്‍കുന്ന സഹകരണത്തെ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ പ്രശംസിക്കുകയുണ്ടായി. നാഷണല്‍ ട്രഷറര്‍ ഷാജി എഡ്വേര്‍ഡും, ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌ മാരേട്ടും ആശംസകളര്‍പ്പിച്ച്‌ പ്രസംഗിക്കുകയുണ്ടായി.

തുടര്‍ന്ന്‌ `മലയാളത്തിന്‌ ഒരുപിടി ഡോളര്‍' എന്ന പദ്ധതിയുടെ പ്രത്യേകതകള്‍ അഡൈ്വസറി കമ്മിറ്റി ജോയിന്റ്‌ സെക്രട്ടറി ജോസ്‌ ഏബ്രഹാം വിശദീകരിച്ചു. അഡൈ്വസറി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജു വര്‍ഗീസ്‌, എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്‌ റാഫിള്‍ ടിക്കറ്റ്‌ നല്‍കിക്കൊണ്ട്‌ `മലയാളത്തിന്‌ ഒരുപിടി ഡോളര്‍' എന്ന പദ്ധതിയുടെ ന്യൂയോര്‍ക്കിലെ ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ന്യൂയോര്‍ക്ക്‌ മെട്രോ റീജിയനുവേണ്ടി ജോസ്‌ ചുമ്മാറും, എം.എ. മാത്യു എമ്പയര്‍ റീജിയനുവേണ്ടിയും റാഫിള്‍ ടിക്കറ്റ്‌ ബുക്കുകള്‍ ഏറ്റുവാങ്ങി. മെട്രോ റീജിയനിലെ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച്‌ തമ്പി തലപ്പള്ളില്‍, ജോര്‍ജ്‌ തോമസ്‌, സജി ഏബ്രഹാം, ജോസ്‌ ഏബ്രഹാം, ഈപ്പന്‍ കോട്ടുപ്പള്ളി, ജോസഫ്‌ വര്‍ഗീസ്‌ എന്നിവര്‍ റാഫിള്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി.

നാഷണല്‍ കമ്മിറ്റിയംഗങ്ങളായ ബെഞ്ചമിന്‍ ജോര്‍ജ്‌, രാജു ഫിലപ്പ്‌, ജുഡീഷ്യറി കമ്മിറ്റി സെക്രട്ടറി ജോര്‍ജ്‌ തോമസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ പ്രസംഗിച്ചു. മെട്രോ റീജിയന്‍ സെക്രട്ടറി ജോസ്‌ വര്‍ഗീസ്‌ കൃതജ്ഞതയര്‍പ്പിച്ചു. ഡിന്നര്‍ സത്‌കാരത്തോടെ സ്വീകരണ പരിപാടി സമാപിച്ചു.
ഫോമാ നേതാക്കള്‍ക്ക്‌ സ്വീകരണവും റാഫിള്‍ ടിക്കറ്റ്‌ ഉദ്‌ഘാടനവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക