Image

വിധ്വംസക പ്രവര്‍ത്തനങ്ങളും; ജീര്‍ണ്ണീഭവിച്ച ഇന്ത്യന്‍ ശിക്ഷാ നിയമവും

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 13 August, 2011
വിധ്വംസക പ്രവര്‍ത്തനങ്ങളും; ജീര്‍ണ്ണീഭവിച്ച ഇന്ത്യന്‍ ശിക്ഷാ നിയമവും
കോഴിക്കോട്‌ ഇരട്ട സ്‌ഫോടനം നടത്തിയതടിയന്റവിട നസീറിന്‌ മൂന്ന്‌ ജീവപര്യന്തവും കൂട്ടുപ്രതിയായ ഷഫാസിന്‌ ഇരട്ട ജീവപര്യന്തവും കൂടാതെ യഥാക്രമം 1,60,000 രൂപയും 1,10,000 രൂപയും പിഴചുമത്തിയത്‌ ഒരു വലിയസംഭവമായികരുതുന്നില്ല. രാജ്യദ്രോഹം മാത്രമല്ല, നിരപരാധികളെകൊന്നൊടുക്കുന്ന ഹീനകൃത്യം ചെയ്‌ത ഇവര്‍ക്ക്‌ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെയായിരുന്നു വിധിക്കേണ്ടിയിരുന്നത്‌.

ഭാര്യയുംമൂന്നുകുട്ടികളുമുണ്ടെന്ന നസീറിന്റെ ന്യായവാദവും, സ്വന്തക്കാരും ബന്ധക്കാരും കണ്ണൂരിലാണെന്നും, ഭാര്യയും രണ്ടുകുട്ടികളുമുണ്ടെന്ന ഷഫാസിന്റെ അഭ്യര്‍ത്ഥനയുംകോടതി സ്വീകരിക്കരുതായിരുന്നു. ഇവര്‍രണ്ടുപേരും യാതൊരു ദയയും അര്‍ഹിക്കുന്നവരല്ല. ദേശസ്‌നേഹികളുടെ പുസ്‌തകങ്ങളും ഭരണഘടനാ പുസ്‌തകങ്ങളും വായിക്കാന്‍ നല്‍കണമെന്നുംതൊഴിലിന്റെ മഹത്വമറിയാന്‍ തൊഴിലവസരങ്ങള്‍ നല്‍കണമെന്നുമുള്ളഅഭ്യര്‍ത്ഥനയും, സ്വന്തക്കാരേയുംകുടുംബാംഗങ്ങളേയും കാണാനുള്ള സൗകര്യത്തിനായി കണ്ണൂര്‍ ജയിലിലേക്ക്‌ മാറ്റണമെന്നുള്ള അഭ്യര്‍ത്ഥനയും കോടതിഅംഗീകരിച്ചെങ്കില്‍ പിന്നെന്തിനു ഇവരെജയിലിലടയ്‌ക്കണം. അവര്‍ക്കിഷ്ടപ്പെട്ട ജീവിതം നയിക്കാന്‍ തുറന്നുവിട്ടു കൂടായിരുന്നോ ഈ കേസില്‍മാപ്പുസാക്ഷിയായവരും, സംശയത്തിന്റെ ആനുകൂല്ല്യത്തില്‍വെറുതെ വിട്ടവരുംശിക്ഷാര്‍ഹരാണ്‌. കാലഹരണപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പഴുതിലൂടെരക്ഷപ്പെട്ട ഈ കുറ്റവാളികള്‍വേറൊരു രൂപത്തിലും ഭാവത്തിലും ഇനിയും ഭീകരപ്രവര്‍ത്തനങ്ങല്‍ നടത്തുകയില്ല എന്ന്‌ഏത്‌കോടതിക്കാണ്‌ഉറപ്പു തരാന്‍ കഴിയുക

`നസീര്‍തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ നിയമംഅനുശാസിക്കുന്ന ശിക്ഷ അവനുലഭിക്കണം.'ഇതു പറഞ്ഞത്‌ 2006 ല്‍ രാജ്യത്തെ നടുക്കിയ ആ ബോംബുസ്‌ഫോടനം നടന്നതിന്റെസൂത്രധാരന്‍ നസീറാണെന്ന്‌ അറിഞ്ഞപ്പോള്‍ പിതാവ്‌ കണ്ണൂര്‍ മരയ്‌ക്കാര്‍കണ്ടി അബ്ദുള്‍ മജീദ്‌ ആയിരുന്നു. ജമ്മു കാശ്‌മീരില്‍ തീവ്രവാദികളും അതിര്‍ത്തി സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍കൊല്ലപ്പെട്ട നസീറിന്റെ കൂട്ടാളികളില്‍പെട്ട കണ്ണൂര്‍ജില്ലയിലെതയ്യില്‍സ്വദേശി മുഹമ്മദ്‌ ഫയാസിന്റെ ഉമ്മ ഫൗസിയ മകന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ്‌ പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌ `രാജ്യദ്രോഹിയായമകന്റെമൃതദേഹം എനിക്കുകാണേണ്ട.'

നസിറിനെ ഭാര്യയുംതള്ളിപ്പറഞ്ഞിരുന്നു. നസീര്‍ തങ്ങളെചതിക്കുകയായിരുന്നെന്നാണ്‌ നസീറിന്റെ ഭാര്യ പറഞ്ഞത്‌. നസീറിന്റെലക്ഷ്യങ്ങള്‍ക്കായിതങ്ങളെ ഉപയോഗിക്കുകയായിരുന്നു. തങ്ങളുടെ ദാരിദ്രവും മതവിശ്വാസവുംചൂഷണംചെയ്‌താണ്‌ നസീര്‍തങ്ങളുടെകുടുംബത്തെ വഞ്ചിച്ചത്‌. സ്‌ത്രീധനമില്ലാതെയാരുന്നു വിവാഹമെന്നും അന്ന്‌ ഭാര്യാവീട്ടുകാര്‍ പറഞ്ഞിരുന്നു.

നസീര്‍ ഉള്‍പ്പെട്ട ശൃംഖലയില്‍100ലധികംഅംഗങ്ങള്‍ഉണ്ടായിരുന്നു.ഇതില്‍ നിരവധി പേരുംമലയാളികളാണ്‌. ഇവര്‍ക്ക്‌ കാഷ്‌മീരിലുംവിദേശത്തും പരിശീലനം ലഭിച്ചതായും നസീര്‍ അന്വേഷണഉദ്യോഗസ്ഥരോട്‌അന്ന്‌ സമ്മതിച്ചിരുന്നു.

സ്വന്തം മക്കള്‍ ഭീകരവാദത്തിലേക്കും തീവ്രവാദത്തിലേക്കുംവഴിമാറിപ്പോകുന്നത്‌ എന്തുകൊണ്ടാണെന്ന്‌ രാജ്യത്തെ എല്ലാമുസ്ലീം മാതാപിതാക്കളും മതപുരോഹിതരും മതമേലദ്ധ്യക്ഷന്മാരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഭ്യസ്ഥവിദ്യരുംസാമാന്യംഅറിവും പരിജ്ഞാനവുമുള്ള മുസ്ലിംയുവാക്കള്‍ എന്തുകൊണ്ട്‌ തീവ്രവാദമാര്‍ഗം സ്വീകരിക്കുന്നുഎന്നും അവരെ എങ്ങനെ അതില്‍നിന്ന്‌ മോചിപ്പിക്കാംഎന്നും മതനേതാക്കളും പ്രസ്ഥാനങ്ങളും കൂലങ്കഷമായിചിന്തിക്കണം. മതമൂല്ല്യങ്ങളെയും ആചാരാനുഷ്ടാനങ്ങളേയും പരസ്‌പരംതിരിച്ചറിയാനുംആദരിക്കാനുംഅവരെ പഠിപ്പിക്കുകയും, സാംസ്‌ക്കാരികമായും സാമൂഹികപരമായും അവരെബോധവാരാക്കാനും സഹായിക്കുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌താല്‍ഒരു പരിധിവരെ ഇന്ന്‌ ഇസ്ലാം നേരിടുന്ന, വിശ്വാസങ്ങളുടെ പേരില്‍ നിലനില്‌ക്കുന്ന ഭിന്നതയും മതവിഭാഗങ്ങല്‍ തമ്മിലുള്ള അകല്‍ച്ചയും ഇല്ലാതാക്കുകയും, തദ്വാരാമുസ്ലിം യുവജനങ്ങളുടെ മനസ്സില്‍ കുടിയിരിക്കുന്ന പകയും വിദ്വേഷവും ഇല്ലാതാക്കാനുംഅവരെ ധാര്‍മ്മിക ബോധമുള്ള നല്ല ശമരിയാക്കാരായി വാര്‍ത്തെടുക്കുവാനും കഴിയും.

തടിയന്റവിട നസീറും ബന്ധുവായ ഷഫാസും ഭീകരരായല്ല ജനിച്ചത്‌. അവരുടെ മാതാപിതാക്കളും ഭീകരരല്ല. ചെറുപ്പത്തില്‍ സാധാരണകുട്ടികളെപ്പോലെ വളരെ അനുസരണശീലമുണ്ടായിരുന്ന നസീര്‍ചിലകൂട്ടുകെട്ടുകളില്‍ കുടുങ്ങിയാണ്‌ ഭീകരവാദിയായത്‌എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും നെറ്റിചുളിയും. കേരളത്തില്‍ എത്രയോകുട്ടികള്‍കൂട്ടുകൂടി നടക്കുന്നു. അവരൊക്കെ ഭീകരരാകുമോ എന്ന ചോദ്യവുംഉയര്‍ന്നുവന്നേക്കാം.മക്കളുടെകൂട്ടുകാര്‍ആരൊക്കെയാണ്‌, അവരുടെ പെരുമാറ്റത്തില്‍ സംശയങ്ങല്‍ നിഴലിക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കേണ്ട കടമമാതാപിതാക്കള്‍ക്കുണ്ട്‌. നസീറിന്റെ ജീവചരിത്രം പഠിപ്പിക്കുന്ന ഗുണപാഠമാണത്‌. കോഴിക്കോടു മാത്രമല്ല,ബാംഗ്ലൂരിന്റെ വിവിധഭാഗങ്ങളില്‍ പതിനൊന്നു േബാംബുകള്‍വെച്ച നസീറും സംഘവും ഒരുതരത്തിലും ദയഅര്‍ഹിക്കുന്നില്ല. പാക്കിസ്ഥാന്റെ ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തോയിബയ്‌ക്കുവേണ്ടി സ്വന്തം മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്‌ത നസീറിനെപ്പോലെയുള്ള ഭീകരവാദികള്‍ക്ക്‌, സ്വന്തം പിതാവ്‌ പറഞ്ഞതുപോലെ മാതൃകാപരമായ ശിക്ഷ, അതായത്‌ വധശിക്ഷ, തന്നെ കൊടുക്കണം. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ഏര്‍പ്പെടുന്ന മുസ്ലീംയുവജനങ്ങള്‍ക്ക്‌ഒരു പാഠമായിരിക്കട്ടേ ഇവരുടെശിക്ഷാവിധി.

ബാംഗ്ലൂര്‍സ്‌ഫോടനം ആസൂത്രണംചെയ്‌ത്‌ നടപ്പാക്കിയത്‌ നസീറും ബന്ധുഷഫാസുംഅന്ന്‌ സമ്മതിച്ചെങ്കിലും, കോഴിക്കോട്ടെ സ്‌ഫോടനം അവരല്ലനടത്തിയതെന്ന്‌ അന്ന്‌ പറഞ്ഞിരുന്നു. ഇവര്‍ പി.ഡി.പി. പ്രവര്‍ത്തകരായിരുന്നു എന്നും ഇവര്‍ക്കുവേണ്ട എല്ലാസഹായങ്ങളും പാര്‍ട്ടിയാണ്‌ചെയ്‌തുകൊടുത്തിരുന്നതെന്നുമുള്ള വിവരങ്ങള്‍കൂട്ടി വായിക്കുമ്പോള്‍ പി.ഡി.പി. എന്ന സംഘടനയേയും അന്വേഷണവിധേയമാക്കണം. തീപ്പൊരി പ്രസംഗംകൊണ്ട്‌ ജനങ്ങളെ കൈയിലെടുക്കുന്ന അബ്ദുള്‍ നാസര്‍ മദനി ചെറുപ്പക്കാരെ വശീകരിച്ച്‌ വശത്താക്കാന്‍ ഏറെ പ്രഗത്ഭനാണ്‌. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സംശയിക്കുന്ന മദനിയുംകുടുംബവുംമുസ്ലീംയുവാക്കളെറിക്രൂട്ടുചെയ്യുന്നതും അവരുടെയിടയില്‍ വിഘടനവാദം വളര്‍ത്തിയെടുക്കുന്നതും ഇസ്ലാംമതത്തെ രക്ഷിക്കാനല്ല. ഇസ്ലാംമതത്തിന്റെ രക്ഷകരായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മതനേതാക്കള്‍ പരോക്ഷമായെങ്കിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്‌. അവരതിന്‌ മാതൃകയാക്കുന്നത്‌ദുര്‍വ്യാഖ്യാനം ചെയ്‌തഖുര്‍-ആനിലെസൂക്തങ്ങളും നബി വചനങ്ങളുംമറ്റുമാണ്‌.

ഒരുസമഗ്രാധിപത്യ പ്രത്യയശാസ്‌ത്രമായിഇസ്ലാമിനെ അവതരിപ്പിച്ച സംഘടനകള്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായിരുന്നു. `ശരീ-അത്ത്‌' എന്ന ഇസ്ലാമികവ്യക്തിഗത നിയമവ്യവസ്ഥഈശ്വരദത്തമാണെന്നുംഅതാണ്‌, അതുമാത്രമാണ്‌, മാനവരാശി സ്വീകരിക്കേണ്ടതെന്നും അവ സിദ്ധാന്തിക്കുന്നു. ഈ പ്രത്യയശാസ്‌ത്രം ഒരു ദേശരാഷ്ട്രീയത്തില്‍ പ്രയോഗിക്കുമ്പോഴാണ്‌ `ഇസ്ലാമിക രാഷ്ട്രം` എന്ന സങ്കല്‌പനമുണ്ടാകുന്നത്‌. ലോകത്താകമാനം ഇസ്ലാമിന്റെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയാണ്‌ ഓരോ മുസ്ലീമിന്റെയും കടമ എന്ന്‌ സിദ്ധാന്തിക്കുന്ന മതതീവ്രവാദികളാണ്‌ യഥാര്‍ത്ഥത്തില്‍ രാജ്യത്ത്‌ ഭീകരവാദികളെ സൃഷ്ടിക്കുന്നത്‌. ഇസ്ലാമിന്റെ ആധിപത്യം ഭൂമിയില്‍സ്ഥാപിക്കുക എന്നതില്‍കുറഞ്ഞ മറ്റൊന്നുകൊണ്ടും മുസ്ലീങ്ങള്‍ തൃപ്‌തിപ്പെട്ടു കൂടാഎന്നുംഅതിനുവേണ്ടി കൊല്ലാനും ചാവാനുമുള്ള മന:സ്ഥിതി നസീറിനെപ്പോലെയുള്ളയുവാക്കളില്‍ വളര്‍ത്തിയെടുക്കുവാന്‍ ചില മതമേലദ്ധ്യക്ഷന്മാര്‍ക്ക്‌കഴിഞ്ഞിട്ടുണ്ട്‌. അല്ലെങ്കില്‍ അഭ്യസ്ഥവിദ്യരായ കേരളത്തിലെമുസ്ലീംചെറുപ്പക്കാര്‍ ഒരിക്കലും തീവ്രവാദത്തിലേക്ക്‌ കളംമാറ്റിചവിട്ടുകയില്ല.

ജമ്മു കാശ്‌മീരിലുംഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും മാത്രമായിഒതുങ്ങിയിരുന്ന തീവ്രവാദികള്‍ക്ക്‌കേരളമാണ്‌ഇപ്പോള്‍ പറുദീസ. പണത്തിനോടുള്ള അത്യാര്‍ത്തിയോ മതവൈര്യം തലയില്‍ കയറിമത്തുപിടിച്ചിട്ടോ എന്തോ, കേരളത്തിലെ മുസ്ലീംയുവാക്കളാണ്‌ ഇന്ന്‌ ആഗോള ഭീകരരായി മാറിയിരിക്കുന്നത്‌. ഭരണകൂടവും നിയമപാലകരും മാത്രംവിചാരിച്ചാല്‍ തീവ്രസ്വഭാവമുള്ളയുവമുസ്ലീം ജനതയെ മാനസാന്തരപ്പെടുത്തുവാന്‍ കഴിയുകയില്ല. എല്ലാവിധമര്‍ദ്ദനത്തേയുംഹിംസയേയും ഭീകരവാദത്തേയും ഇസ്ലാംശക്തമായി അപലപിക്കുന്നുഎന്നും, ഭീകരവാദത്തിന്‌ അടിത്തറയായിവര്‍ത്തിക്കുന്ന പ്രത്യയശാസ്‌ത്രം ഏതെന്ന്‌ തിരിച്ചറിഞ്ഞ്‌അത്‌ തിരസ്‌ക്കരിക്കാന്‍ മുസ്ലീംയുവാക്കളെ പ്രേരിപ്പിക്കുകയുംചെയ്യുകയാണ്‌ വേണ്ടത്‌.

കുറ്റവാളികള്‍ക്ക്‌ തടവറയില്‍ സുഖവാസമൊരുക്കുന്ന ഇന്ത്യയുടെജീര്‍ണ്ണിച്ച നിയമങ്ങള്‍ ഉടച്ചു വാര്‍ത്ത്‌ ചൈനയിലേയും അറബ്‌ രാജ്യങ്ങളിലേയും നിയമങ്ങള്‍ ഇന്ത്യയിലും നടപ്പിലാക്കിയാല്‍ ജീവനില്‍ കൊതിയുള്ള ആരും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ല.
വിധ്വംസക പ്രവര്‍ത്തനങ്ങളും; ജീര്‍ണ്ണീഭവിച്ച ഇന്ത്യന്‍ ശിക്ഷാ നിയമവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക