ന്യൂയോര്‍ക്ക്: കേരള സമാജത്തിന്റെ ഈവര്‍ഷത്തെ പിക്നിക്ക് ഓഗസ്റ്റ് 6-ന്
സ്റ്റാറ്റന്‍ഐലന്റിലുള്ള മില്ലര്‍ ഫീല്‍ഡ് പാര്‍ക്കില്‍ വെച്ച് നടത്തപ്പെട്ടു.
പിക്നിക്കിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് തോമസ് ജോണ്‍ നിര്‍വ്വഹിച്ചു.
നാടന്‍ വിഭവങ്ങളോടുകൂടിയ പ്രാതലും ബാര്‍ബിക്യു വിഭവങ്ങളും ഏവര്‍ക്കും
സംതൃപ്തി പകരുന്നതായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം
കായിക വിനോദ മത്സരങ്ങള്‍ നടത്തപ്പെട്ടു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി
പ്രത്യേകമായി പ്രത്യേകം നടത്തപ്പെട്ട വടംവലി അമേരിക്കക്കാരായ കാണികളിലും ആവേശം
പകരുന്നതായിരുന്നു.
സമാജം അംഗങ്ങളെ കൂടാതെ സഹോദര സംഘടനയായ മലയാളി
അസോസിയേഷനിലെ നേതാക്കന്മാര്, ഫാ. ജോയി കാരിക്കുന്നേല്‍ തുടങ്ങിയവര്‍
പിക്നിക്കില്‍ സംബന്ധിച്ചു. മത്സരവിജയികള്‍ക്ക് സമാജം പ്രസിഡന്റ് തോമസ് ജോണ്‍
സമ്മാനദാനം നിര്‍വ്വഹിച്ചു. പൊന്നച്ചന് ചാക്കോ കായിക-വിനോദ മത്സരങ്ങള്‍ക്ക്
നേതൃത്വം നല്കി. ഉമ്മന്‍ ഏബ്രഹാം (സെക്രട്ടറി), ജോയിക്കുട്ടി ജോര്‍ജ് (ട്രഷറര്‍),
വര്‍ഗീസ് മത്തായി (ജോ.ട്രഷറര്‍), സജി ജേക്കബ്, പ്രഭാ ഉമ്മന്‍, ഒര്ഫീസ് ജോണ്‍
തുടങ്ങിയവര്‍ പിക്നിക്കിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്കി.