Image

ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ചാരിറ്റി ഫണ്ട്‌ റൈസിംഗ്‌ ഉദ്‌ഘാടനം നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 13 August, 2011
ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ചാരിറ്റി ഫണ്ട്‌ റൈസിംഗ്‌ ഉദ്‌ഘാടനം നടത്തി
ഡാളസ്‌: ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ യുവജന പ്രസ്ഥാനം എല്ലാവര്‍ഷവും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിളിന്റെ ഉദ്‌ഘാടനം റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌ നിര്‍വ്വഹിച്ചു.

ഈവര്‍ഷം ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ അടങ്ങിയ നറുക്കെടുപ്പുമായിട്ടാണ്‌ യുവജനപ്രസ്ഥാനം മുന്നോട്ടുവന്നിരിക്കുന്നത്‌. ഇതില്‍ നിന്നും സംഭരിക്കുന്ന തുക അനാഥര്‍ക്കുവേണ്ടി നടത്തുന്ന സ്‌നേഹസദന്‌ എത്തിച്ചുകൊടുക്കും.

സെക്രട്ടറി ഫ്രാന്‍സീസ്‌ ഏബ്രഹാം, ട്രഷറര്‍ ടിജു ജോണ്‍, ജോയിന്റ്‌ സെക്രട്ടറി മെറിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ബിജി ബേബി ഉഴത്തില്‍ അറിയിച്ചതാണിത്‌. (972 965 6599)
ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ചാരിറ്റി ഫണ്ട്‌ റൈസിംഗ്‌ ഉദ്‌ഘാടനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക