Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ വനിതാ വേദി രൂപീകരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 13 August, 2011
ഇല്ലിനോയി മലയാളി അസോസിയേഷന്‍  വനിതാ വേദി രൂപീകരിച്ചു
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഷിക്കാഗോ ലാന്റിലെ മലയാളി സമൂഹത്തെ സംഘടനയുമായി കോര്‍ത്തിണക്കിക്കൊണ്ട്‌ ഐ.എം.എ വനിതാ വേദി രൂപീകരിച്ചു.

ഓഗസ്റ്റ്‌ മൂന്നാംതീയതി ആഡിസണില്‍ മഞ്‌ജു ചിരിയാംതടത്തിലിന്റെ വസതിയില്‍ ചേര്‍ന്ന കൂട്ടായ്‌മയിലാണ്‌ ഐ.എം.എയുടെ മഹിളാവിഭാഗം രൂപീകൃതമായത്‌. പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ പ്രസിഡന്റ്‌ മറിയാമ്മ പിള്ള ഭദ്രദീപംകൊളുത്തി വനിതാ വേദിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

ഇനിയുള്ള സംഘടനയുടെ പരിപാടികളില്‍ വനിതള്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യം നല്‍കുവാന്‍ യോഗം തീരുമാനിച്ചു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്‌ സ്‌ത്രീസമൂഹം കൂടുതലായി പൊതുപ്രവര്‍ത്തനത്തിലേക്ക്‌ കടന്നുവരേണ്ടതുണ്ട്‌. സെപ്‌റ്റംബര്‍ മൂന്നാംതീയതി ഷിക്കാഗോയിലെ താഫ്‌റ്റ്‌ ഹൈസ്‌കൂളില്‍ വെച്ച്‌ നടക്കുന്ന ഐ.എം.എയുടെ തിരുവോണാഘോഷങ്ങളിലേക്ക്‌ ഷിക്കാഗോയിലെ പരമാവധി കുടുംബങ്ങളെ പങ്കെടുപ്പിക്കുവാന്‍ പരിശ്രമിക്കുന്നതാണെന്ന്‌ ആഘോഷ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ഏബ്രഹാം അറിയിച്ചു. വൈകുന്നേരം അഞ്ചുമണിക്ക്‌ മുഖ്യാതിഥി ചലച്ചിത്രതാരം കനിഹയ്‌ക്കൊപ്പം ഐ.എം.എ വനിതാ വേദി പ്രവര്‍ത്തകരും ഓണസദ്യ വിളമ്പുന്നതിന്‌ നേതൃത്വം നല്‍കും. ഓണക്കോടിയുടുത്ത്‌ ഓണസദ്യ വിളമ്പാനെത്തുന്ന കനിഹയ്‌ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരുവാന്‍ മുന്നൂറില്‍പ്പരം കുട്ടികളും കലാസ്‌നേഹികളും തയാറെടുക്കുകയാണ്‌. തിരുവാതിര മുതല്‍ കാവാലി നൃത്തം വരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ വ്യത്യസ്‌തമായൊരു കലാസന്ധ്യയാണ്‌ മലയാളി കുടുംബങ്ങള്‍ക്കായി ഐ.എം.എ ഒരുക്കിയിരുന്നു.

വനിതാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുവാന്‍ നിഷ മാപ്പിളശ്ശേരില്‍ കണ്‍വീനറായി പതിമൂന്നംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. സിമി മണവാളന്‍, മഞ്‌ജു ചിരിയാംതടത്തില്‍, ചിന്നു തോട്ടം, വിമല ഷാജി, ലക്ഷ്‌മി സുരേഷ്‌, പ്രിന്‍സി വേണു, ആശാ മാത്യു, ഷൈനി ഹരിദാസ്‌, ആന്‍സി ചേലയ്‌ക്കല്‍, റ്റീന കോലടി, സ്‌മിത രാജന്‍, എല്‍സി വേങ്കടത്ത്‌ എന്നിവരാണ്‌ മറ്റ്‌ കമ്മിറ്റിയംഗങ്ങള്‍. സെക്രട്ടറി ഡോ. ലൈജോ ജോസഫ്‌, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ ചൊള്ളമ്പേല്‍, വൈസ്‌ പ്രസിഡന്റ്‌ ചന്ദ്രന്‍ പിള്ള, ഡോ. ശ്രീധര്‍ കര്‍ത്താ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇല്ലിനോയി മലയാളി അസോസിയേഷന്‍  വനിതാ വേദി രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക