Image

സഹപാഠിക്കുനേരെ വെടിയുതിര്‍ത്ത 16 കാരന് 35 വര്‍ഷത്തെ തടവുശിക്ഷ

പി.പി.ചെറിയാന്‍ Published on 13 August, 2011
 സഹപാഠിക്കുനേരെ വെടിയുതിര്‍ത്ത 16 കാരന് 35 വര്‍ഷത്തെ തടവുശിക്ഷ
ഇന്‍ഡ്യാന : ഒരിക്കല്‍ പോലും ജന്മം നല്‍കിയ പിതാവിനെകുറിച്ച് അിയുവാന്‍ ഭാഗ്യം ലഭിക്കാത്ത മദ്യപാനിയായ മാതാവിനാല്‍ വളര്‍ത്തപ്പെട്ട പതിനാറുക്കാരന്‍ മൈക്കിള്‍ ഫിലിപ്‌സ് സഹപാഠിയായ 15 വയസ്സുക്കാരന്‍ ചാന്‍സ് ജാക്ക്‌സനു നേരെ രണ്ടു തവണ വെടിയുതിര്‍ത്ത് വധിക്കുവാന്‍ ശ്രമിച്ചു എന്ന കുറ്റം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍ഡ്യാന ജഡ്ജി തോമസ് ഗ്രേ മൈക്കിന് 35 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

മാര്‍ട്ടിന്‍സ് വില്ല സ്‌ക്കൂളിലാണ് മാര്‍ച്ച് 25ന് സംഭവം നടന്നത്.

തകര്‍ന്ന കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ വളര്‍ന്നു വരുവാന്‍ ഇടയായതാണ് പ്രതിയെ ഈ കുറ്റകൃത്യം ചെയ്യുവാന്‍ പ്രേരിപ്പിച്ചതെന്ന വാദം തളളികൊണ്ടാണ് ആഗസ്റ്റ് 12 വെള്ളിയാഴ്ച ജഡ്ജി വിധി പ്രഖ്യാപിച്ചത്.

കൗമാര പ്രായക്കാരനെന്ന പരിഗണന നല്‍കാതെയാണ് വിചാരണ നടന്നത്. ഈ കുറ്റകൃത്യത്തിന്റെ പൂര്‍ണ്ണ ഉത്തരവാധിത്വം പ്രതിക്കുതന്നെയാണെന്ന് കോടതി കണ്ടെത്തി.

ഉദരത്തില്‍ രണ്ടുതവണ വെടിയേറ്റ സഹപാഠി ജാക്ക്‌സണ്‍ രണ്ടുതവണ ശസ്ത്രക്രിയക്കു വിധേയനായിരുന്നു. അടുത്തമാസം മറ്റൊരു ശസ്ത്രക്രിയ ഉദരത്തില്‍ നിന്ന് വെടിയുണ്ട നീക്കുന്നതിനായി നിശ്ചയിച്ചിട്ടുണ്ട്. ഒരു സുഹൃത്തില്‍ നിന്നും കട്ടെടുത്ത തോക്കായിരുന്നു പ്രതി വെടിവെക്കാനുപയോഗിച്ചത്. വിധിപ്രഖ്യാപനം കഴിഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, ഇരുകരങ്ങളിലും മുഖം
ചേര്‍ത്ത് വെച്ചാണ് പ്രതി പുറത്തേക്ക് വന്നത്.
 സഹപാഠിക്കുനേരെ വെടിയുതിര്‍ത്ത 16 കാരന് 35 വര്‍ഷത്തെ തടവുശിക്ഷ സഹപാഠിക്കുനേരെ വെടിയുതിര്‍ത്ത 16 കാരന് 35 വര്‍ഷത്തെ തടവുശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക