Image

ആഗോള സാമ്പത്തിക രംഗം കടുത്ത അപകടാവസ്ഥയില്‍: ലോകബാങ്ക്‌ മേധാവി

Published on 13 August, 2011
ആഗോള സാമ്പത്തിക രംഗം കടുത്ത അപകടാവസ്ഥയില്‍: ലോകബാങ്ക്‌ മേധാവി
മെല്‍ബണ്‍: അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതി കൂടുതല്‍ അപകടകരമെന്ന്‌ ലോകബാങ്ക്‌ മേധാവി റോബര്‍ട്ട്‌ സൊയേലിക്‌ മുന്നറിയിപ്പ്‌ നല്‍കി.

ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നത്‌ സാമ്പത്തിക രംഗത്തെ പുതിയ വെല്ലുവിളിയുടെ ആദ്യഘട്ടമാണെന്നും സൊയേലിക്‌ പറഞ്ഞു. യുഎസിലെ പ്രശ്‌നങ്ങളേക്കാള്‍ ഗുരുതരമാണ്‌ യൂറോപ്യന്‍ മേഖലയിലെ കടക്കെണി. 2008 ലെ ആഗോളസാമ്പത്തിക പ്രതിസന്ധിക്ക്‌ സമാനമായ സ്ഥിതിയാകില്ല ഇതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങള്‍ മികച്ച വളര്‍ച്ച നേടുന്ന കാഴ്‌ചയാണ്‌ അടുത്തിടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക