Image

വി.എസ്‌ അനുകൂല പ്രകടനം: കണ്ണൂരില്‍ നേതാക്കള്‍ക്കെതിരേ നടപടി

Published on 14 August, 2011
വി.എസ്‌ അനുകൂല പ്രകടനം: കണ്ണൂരില്‍ നേതാക്കള്‍ക്കെതിരേ നടപടി
കണ്ണൂര്‍: വി.എസ്‌ അനുകൂല പ്രകടനത്തിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വം നടപടി തുടരുന്നു. കണ്ണൂരിലെ മയ്യില്‍ ഏരിയകമ്മിറ്റിയുടെ കീഴിലെ കണ്ടക്കൈ ലോക്കല്‍ കമ്മിറ്റി പരിധിയില്‍ രണ്ട്‌ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിമാരെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്തുനിന്നും പുറത്താക്കി. പെരുവങ്ങൂര്‍ ബ്രാഞ്ച്‌ സെക്രട്ടറി സി.കെ ബിജു, കോട്ടയാട്‌ ബ്രാഞ്ച്‌ സെക്രട്ടറി കെ.കെ പ്രവീണ്‍ എന്നിവരെയാണ്‌ നീക്കിയത്‌.മറ്റ്‌ നാല്‌ പാര്‍ട്ടി അംഗങ്ങളെ മൂന്നു മാസത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. ഷനോജ്‌, രതീഷ്‌, ഗണേഷന്‍, സന്ദീപ്‌ എന്നിവര്‍ക്കാണ്‌ സസ്‌പെന്‍ഷന്‍. ഇതിന്‌ പുറമെ രണ്ട്‌ മെംമ്പര്‍മാരെ താക്കീത്‌ ചെയ്‌തിട്ടുമുണ്ട്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്‌ അച്യുതാനന്ദന്‌ സീറ്റ്‌ നിഷേധിച്ചപ്പോള്‍ ഇവര്‍ പ്രകടനം നടത്തിയിരുന്നു. വി.എസ്‌ അനുകൂല പ്രകടനത്തിന്റെ പേരില്‍ കണ്ണീര്‍, കാസര്‍കോഡ്‌ ജില്ലകളില്‍ നിന്ന്‌ കഴിഞ്ഞ ദിവസം മറ്റ്‌ നിരവധി പേരെ പുറത്താക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക