Image

ബലൂചിസ്ഥാനില്‍ ബസ്സ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 20 മരണം

Published on 14 August, 2011
ബലൂചിസ്ഥാനില്‍ ബസ്സ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 20 മരണം
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്‌താനിലുണ്ടായ ബസ്‌ അപകടത്തില്‍ 20 പേര്‍ മരിച്ചു. അമിതവേഗതയില്‍ 20 യാത്രക്കാരുമായി പോയ ബസ്സാണ്‌ അപകടത്തില്‍പ്പെട്ടത്‌. ലാസ്‌ബെല പ്രവിശ്യയിലാണ്‌ സംഭവം. കുസ്‌ദാറില്‍ നിന്ന്‌ തീര്‍ഥാടകരുമായി സിന്ധിലെ ഷഹ്‌ദാദ്‌ കോട്ടിലേയ്‌ക്ക്‌ പോവുകയായിരുന്ന ബസ്സാണ്‌ അപകടത്തില്‍പ്പെട്ടത്‌. വളവില്‍ ബസ്സ്‌ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. അമിതവേഗതയാണ്‌ അപകടകാരണമെന്ന്‌ പോലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക