Image

റവ. ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ റോക്ക്‌ലാന്റില്‍ പ്രസംഗിക്കുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 15 August, 2011
റവ. ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ റോക്ക്‌ലാന്റില്‍ പ്രസംഗിക്കുന്നു
ന്യൂയോര്‍ക്ക്‌:മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയിലെ പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗികനും പണ്ഡിതനും, വാഗ്മിയുമായ റവ. ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പ്രസംഗിക്കുന്നു.

സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ (66 ഇ. മേപ്പിള്‍ അവന|, സഫേണ്‍, ന്യൂയോര്‍ക്ക്‌) വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച്‌ നടത്തുന്ന ഇക്കൊല്ലത്തെ കണ്‍വന്‍ഷനിലാണ്‌ അദ്ദേഹം പ്രസംഗിക്കുന്നത്‌. ആത്മീയ ഉണര്‍വ്വിനും വിശ്വാസ സ്ഥിരതയ്‌ക്കും വഴിതെളിയിക്കുന്ന ഈ കണ്‍വന്‍ഷന്‍ സെപ്‌തംബര്‍ 9, 10 (വെള്ളി, ശനി) ദിവസങ്ങളില്‍ വൈകീട്ട്‌ 6:30ന്‌ സഫേണിലുള്ള ദേവാലയത്തില്‍വച്ച്‌ നടത്തുന്നതാണ്‌.

പരിശുദ്ധ സഭയുടെ വിവിധ മേഖലകളില്‍ ശക്തമായ നേതൃത്വം നല്‍കിയിട്ടുള്ള ബഹു. വര്‍ഗീസ്‌ അച്ചന്റെ വാക്‌ധോരണികള്‍ ശ്രവിക്കുവാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു. സെപ്‌തംബര്‍ 11 ഞായറാഴ്‌ച വിശുദ്ധ കുര്‍ബ്ബാനയോടുകൂടി കണ്‍വന്‍ഷന്‍ സമാപിക്കുന്നതാണ്‌.

കൂടുതല്‍വി വരങ്ങള്‍ക്ക്‌: റവ. ഫാ. ഡോ.രാജുവര്‍ഗീസ്‌ (വികാരി) 914 426 2529, ഫിലിപ്പോസ്‌ ഫിലിപ്പ്‌ (സെക്രട്ടറി) 845 642 2060, ബെന്നി കുര്യന്‍ (ട്രഷറര്‍) 201 951 6801, തോമസ്‌ ജോര്‍ജ്ജ്‌ (കണ്‍വീനര്‍) 845 290 0567, ആന്‍സി ജോര്‍ജ്ജ്‌ (കോ-ഓര്‍ഡിനേറ്റര്‍) 973 697 6150, സൂസന്‍ വര്‍ഗീസ്‌ (കോ-ഓര്‍ഡിനേറ്റര്‍) 845 368 1887.
റവ. ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ റോക്ക്‌ലാന്റില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക