പാലാ, ഇലഞ്ഞി, പെരിയപുറം, അങ്ങാടിയത്ത് ജോസഫ് ഉലഹന്നാന് (73) നിര്യാതനായി. ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ജ്യേഷ്ഠ സഹോദരനാണ് പരേതന്.
ഓഗസ്റ്റ് 16-ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സംസ്കാര ശുശ്രൂഷകള്‍ വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് പെരിയപുറം സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തും.
ഭാര്യ: ത്രേസ്യക്കുട്ടി പെരുവ, കുന്നപ്പള്ളി വരീക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ഡെയിസമ്മ (തൃപ്പൂണിത്തുറ), രാജു (പെരിയപുറം), ബാബു (പെരിയപുറം), ജെസി (പെരുമ്പല്ലൂര്‍), ലാലി (ആമ്പല്ലൂര്‍).
സഹോദരങ്ങള്‍: ആന്‍ഡ്രൂസ് അങ്ങാടിയത്ത് (പെരിയപുറം), ഏലിക്കുട്ടി അഗസ്റ്റിന് (ചമ്പമലയില്, മുത്തോലപുരം), ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് (ഷിക്കാഗോ).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിഷപ്പ് (9544369036), ആന്‍ഡ്രൂസ് (485 2242074, 485 2243865- വസതി).
ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ. ആന്റണി തുണ്ടത്തില്‍, മുന്‍ വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ചാന്‍സലര്‍ ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവര്‍ പരേതന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
ഓഗസ്റ്റ് 16-ന് ചൊവ്വാഴ്ച രാവിലെ 8.30-ന് കത്തീഡ്രല്‍ ദേവാലയത്തില്‍ പരേതന്റെ ആത്മശാന്തിയ്ക്കായി വിശുദ്ധ കുര്‍ബാനയും, പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. (ഫോണ്‍: 708 544 7250, 708 544 6419).