Image

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണം ഏറുന്നു; കൊല്ലപ്പെട്ടത്‌ 22 പേര്‍

Published on 15 August, 2011
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണം ഏറുന്നു; കൊല്ലപ്പെട്ടത്‌ 22 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത്‌ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണം ഏറുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവിധ സംഭവങ്ങളില്‍ ഈവര്‍ഷം 22 കുട്ടികള്‍ കൊല്ലപ്പെട്ടതായും ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട കുട്ടികളുടെ മരണത്തിനു ഉത്തരവാദി മിക്ക കേസുകളിലും സ്വന്തം മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളാണ്‌.

ഈ വര്‍ഷം ജൂണ്‍ വരെ 698 കേസുകളാണ്‌ വിവിധ പൊലിസ്‌ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌. 2008, 2009, 2010 വര്‍ഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 594, 589, 596 എന്നിങ്ങനെയായിരുന്നു.173 പേര്‍ ബലാത്സംഗത്തിനിരയാവുകയും 96 കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ചെയ്‌തിട്ടുണ്ട്‌. ജൂണ്‍ ഒന്നുമുതല്‍ 14 വരെ പോലീസ്‌ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 207 കുട്ടികളെ മോചിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ 48 പേരെ അറസ്റ്റുചെയ്യുകയും 135 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക