Image

അണ്ണാ ഹസ്സാരയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു

Published on 16 August, 2011
അണ്ണാ ഹസ്സാരയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു
ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ സമഗ്ര ലോക്‌പാല്‍ ബില്ല്‌ വേണമെന്നാവശ്യപ്പെട്ട്‌ ഇന്ന്‌ സമരം നടത്തുമെന്ന്‌ പ്രഖ്യാപിച്ച അണ്ണാ ഹസ്സാരെയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. നിരാഹാരം തുടങ്ങാന്‍ തയാറെടുപ്പ്‌ നടത്തുന്നതിനിടെ ഇദ്ദേഹത്തെ മയൂര്‍വിഹാറിലെ വസതിയിലെത്തിയാണ്‌ ഹസാരെയെ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌. അതിനിടെ നിരാഹാരസമരം നടത്താനായി രാജ്‌ഘട്ടിലെത്തിയ പൊതുപ്രവര്‍ത്തക കിരണ്‍ ബേദി, ഹസ്സാരെയുടെ അനുയായി അരവിന്ദ്‌ കേജ്‌രിവാള്‍ എന്നിവരേയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഹസാരെയെ അറസ്റ്റു ചെയ്‌തു നീക്കാനുള്ള ശ്രമത്തെ നൂറുകണക്കിന്‌ അനുയായികള്‍ എതിര്‍ത്തു തുടര്‍ന്ന്‌ ജെപി പാര്‍ക്കിലേയ്‌ക്കു മാര്‍ച്ച്‌ നടത്തിയ ഹസാരെ അനുകൂലികളെ പോലീസ്‌ അറസ്റ്റു ചെയ്‌തു. സംഭവസ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. സമാധാനപരമായി നിരാഹരസമരം തുടരാന്‍ ഹസാരെ ആഹ്വാനം ചെയ്‌തു. തന്റെ അറസ്റ്റിന്റെ പേരില്‍ ആരും അക്രമത്തിലേയ്‌ക്കു തിരിയരുതെന്നും ഹസാരെ ഓര്‍മ്മിപ്പിച്ചു. രാവിലെ ഏഴരയോടെയായിരുന്നു അറസ്റ്റ്‌. ഹസാരെയുടെ അടുത്ത അനുയായിയും

രാവിലെ ഒമ്പതുമണിയ്‌ക്കു ജെപി പാര്‍ക്കില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കാനിക്കെയാണ്‌ ഹസാരെയ്‌ക്കെതിരെ നടപടി. അതേസമയം, ഹസാരെയെ അറസ്റ്റു ചെയ്‌തതായി ഡല്‍ഹി പോലീസ്‌ സ്ഥിരീകരിച്ചിട്ടില്ല. സ്വകാര്യ വാഹനത്തില്‍ എത്തിയാണ്‌ പോലീസ്‌ ഹസാരെയെ അറസ്റ്റുചെയ്‌തതെന്ന്‌ അദ്ദേഹത്തോടു അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

ഇതിനിടെ ഹസാരെ അനുകൂലികള്‍ ഡല്‍ഹി - നോയിഡ റോഡ്‌ ഉപരോധിച്ചു. രാജ്‌ഘട്ട്‌ ചൗക്ക്‌ മുതല്‍ ഗുരുനാനാക്ക്‌ റോഡ്‌ വരെ പോലീസ്‌ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌.
അണ്ണാ ഹസ്സാരയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക