Image

ഡോളറിന്‌ വീണ്ടും വിലയിടിവ്‌; അമേരിക്കന്‍ സാമ്പത്തിക രംഗം വീണ്ടും താളംതെറ്റുന്നു

Published on 16 August, 2011
ഡോളറിന്‌ വീണ്ടും വിലയിടിവ്‌; അമേരിക്കന്‍ സാമ്പത്തിക രംഗം വീണ്ടും താളംതെറ്റുന്നു
വാഷിംഗ്‌ടണ്‍: ക്രെഡിറ്റ്‌ റേറ്റിങ്‌ കുറച്ചിതിന്‌ പിന്നാലെ ഡോളറിന്‌ വീണ്ടും വിലയിടിവ്‌ നേരിട്ട അമേരിക്കന്‍ സമ്പദ്‌ രംഗം വീണ്ടും താളംതെറ്റുന്നതായി സാമ്പത്തിക വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക മാന്ദ്യവും ഓഹരി സൂചികകളിലെ ഇടിവുമാണ്‌ അമേരിക്ക നിലവില്‍ നേരിടുന്ന ഭീഷണി. നടപ്പ്‌ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഇവര്‍ ചുരുക്കുകയും ചെയ്‌തു. രണ്ടാം പകുതിയില്‍ സാമ്പത്തിക വളര്‍ച്ച 2 ശതമാനമായിരിക്കുമെന്നാണ്‌ സാമ്പത്തിക ഗവേഷണ കമ്പനിയായ മൂഡീസ്‌ അനലിസറ്റിക്‌സിലെ പ്രമുഖ സാമ്പത്തിക വിദഗ്‌ധനായ മാര്‍ക്ക്‌ സാന്‍ഡിയുടെ വിലയിരുത്തല്‍. നേരത്തേ 3.5 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്‌.

അടുത്ത്‌ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ രണ്ടാമതുമൊരു മാന്ദ്യത്തിന്‌ മൂന്നിലൊന്ന്‌ സാധ്യതയാണ്‌ സാമ്പത്തിക വിദഗ്‌ധര്‍ കല്‍പ്പിക്കുന്നത്‌. 2008ലുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പൂര്‍ണതോതില്‍ കരകയറുന്നതിന്‌ മുന്‍പാണ്‌ ഇതെന്നത്‌ ആശങ്കാജനകമാണെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക