Image

കോണ്‍സല്‍ ജനറലിനെതിരായ പ്രധാന പരാതി പിന്‍വലിച്ചു

Published on 17 August, 2011
കോണ്‍സല്‍ ജനറലിനെതിരായ പ്രധാന പരാതി പിന്‍വലിച്ചു

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനെതിരേ വീട്ടുജോലിക്കാരി നല്‍കിയിരുന്ന പ്രധാന പരാതികള്‍ പിന്‍വലിച്ചു. കോണ്‍സല്‍ ജനറല്‍ പ്രഭു ദയാലിനെതിരെ മുന്‍ വീട്ടുജോലിക്കാരി സന്തോഷ്‌ ഭരദ്വാജ്‌ നല്‍കിയ പരാതിയിലുണ്ടായിരുന്ന മൂന്നു കുറ്റങ്ങളാണ്‌ പിന്‍വലിച്ചത്‌.

എന്നാല്‍ പുതുതായി കൊടുത്ത പരാതിയില്‍ കേസു കൊടുത്തതിനു കോണ്‍സല്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുഎസില്‍ നിന്നു നാടുകടത്താന്‍ അധികൃതരുമായി ബന്ധപ്പെട്ടു ശ്രമം നടത്തുന്നുവെന്നും പുതിയ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്‌.

എന്നാല്‍ ആരോപണങ്ങള്‍ സാമ്പത്തിക ലാഭം പ്രതീക്ഷിച്ചുകൊണ്ട്‌ കൊടുത്തതാണെന്നും ശുദ്ധ അസംബന്ധവുമാണെന്ന്‌ പ്രഭു ദയാല്‍ നേരത്തേ വ്യക്‌തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക