ജസ്റ്റിസ് സൗമിത്ര സെന്നിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചു
Published on 17 August, 2011
ന്യൂഡല്‍ഹി: കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി
ജസ്റ്റിസ് സൗമിത്ര സെന്നിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ രാജ്യസഭയില്‍
തുടങ്ങി. സെന്നിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച സമതി ചെയര്മാന് സീതാറാം
യെച്ചൂരിയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. സൗമിത്ര സെന്നും
സഭയില്‍ ഹാജരായിരുന്നു. കോടതി നടപടികള്‍ക്ക് സമാനമായിട്ടായിരിക്കും പ്രമേയം
പരിഗണിക്കുമ്പോള്‍ രാജ്യസഭയിലെ നടപടിക്രമങ്ങള്‍ . സാമ്പത്തിക ക്രമക്കേടാണ്
ജസ്റ്റിസ് സെന്നിനെതിരേ ആരോപിക്കപ്പെട്ട കുറ്റം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല