വാഹനാപകടത്തില്‍ പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ളയ്ക്ക് പരിക്ക്
Published on 18 August, 2011
കാസര്‍കോട്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയ്ക്ക്
വാഹനാപകടത്തില്‍ പരിക്കേറ്റു. കാസര്‍കോഡ് ബേവിഞ്ചക്കടുത്ത് രാമചന്ദ്രന്‍പിള്ള
സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാസര്‍കോട്
സി. കൃഷ്ണനായര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യാന്‍ കാറില്‍
വരുന്നതിനിടെയായിരുന്നു അപകടം. അദ്ദേഹത്തിന്റെ പാര്‍ട്ടി പരിപാടികളില്‍
മാറ്റമില്ലെന്ന് ജില്ലാകമ്മിറ്റി അറിയിച്ചു. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നു
ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല