Image

സി.ആര്‍.പി.എഫ്‌ ക്യാമ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ്‌ രണ്ടുപേര്‍ക്ക്‌ പരിക്ക്‌

Published on 18 August, 2011
സി.ആര്‍.പി.എഫ്‌ ക്യാമ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ്‌ രണ്ടുപേര്‍ക്ക്‌ പരിക്ക്‌
ഹസാരിബാഗ്‌: ജാര്‍ഖണ്‌ഡിലെ സിന്ധൂരില്‍ സി.ആര്‍.പി.എഫ്‌ ക്യാമ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ്‌ രണ്ടുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. സി.ആര്‍.പി.എഫ്‌ ഡ്രൈവര്‍മാരായ ഖുര്‍ഷിദ്‌ അഹമ്മദ്‌, കെ.സി വൈഷ്‌ എന്നിവരെയാണ്‌ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. സംഭവത്തില്‍ വെടിവെയ്‌പ്‌ നടത്തിയ മറ്റൊരു ഡ്രൈവറായ രേഷം സിങ്ങിനെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു. ജവാന്മാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ്‌ രേഷം സിങ്ങിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്‌.

സി.ആര്‍.പി.എഫ്‌ ഡ്രൈവര്‍ക്ക്‌ തോക്ക്‌ ലഭിച്ചതിനെക്കുറിച്ച്‌ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ്‌ പറഞ്ഞു. ക്യാമ്പ്‌ അധികൃതരും പ്രത്യേക അന്വേഷണത്തിന്‌ ഉത്തരവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക