Image

പാലാ- മീനച്ചില്‍ താലൂക്ക്‌ പിക്‌നിക്കും സമ്മേളനവും നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 19 August, 2011
പാലാ- മീനച്ചില്‍ താലൂക്ക്‌ പിക്‌നിക്കും സമ്മേളനവും നടന്നു
ഷിക്കാഗോ: പാലാ- മീനച്ചില്‍ താലൂക്കുകാരുടെ പതിനൊന്നാമത്‌ പിക്‌നിക്കും സമ്മേളനവും ജൂലൈ 23-ന്‌ മോര്‍ട്ടണ്‍ഗ്രോവിലുള്ള ലിന്‍വുഡ്‌ പാര്‍ക്കില്‍ വെച്ച്‌ നടന്നു. സമ്മേളനത്തിന്റേയും പിക്‌നിക്കിന്റേയും ഉദ്‌ഘാടനം സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍ നിര്‍വഹിച്ചു. മുടക്കംകൂടാതെ എല്ലാവര്‍ഷവും നടത്തുന്ന പിക്‌നിക്കും സമ്മേളനവും മുഴുവന്‍ പാലാ- മീനച്ചില്‍ നിവാസികള്‍ക്കും അഭിമാനം നല്‍കുന്ന കാര്യമാണെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ വികാരി ജനറാള്‍ ചൂണ്ടിക്കാട്ടി. പതിനൊന്നാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന ഈ സമ്മേളനത്തില്‍ നിരവധി പുതിയ മുഖങ്ങള്‍ കാണുന്നത്‌ ഈ സമ്മേളനവും പിക്‌നിക്കും വരുംവര്‍ഷങ്ങളില്‍ ഷിക്കാഗോയിലെ മലയാളി സമൂഹം ഉറ്റുനോക്കുന്ന ഒരു മഹാസമ്മേളനത്തിന്റെ ആരംഭമായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്മേളനത്തില്‍ ഷാജന്‍ ആനിത്തോട്ടം സ്വാഗതവും സിബി പാറേക്കാട്ട്‌ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന്‌ നടന്ന പിക്‌നിക്കില്‍ നിരവധി മത്സരങ്ങള്‍ നടന്നു. പിക്‌നിക്കിനോടനുബന്ധിച്ച്‌ നടന്ന ബെന്നി കുര്യന്‍ സ്‌പോണ്‍സര്‍ ചെയ്‌ത തടവനാല്‍ എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള ഒന്നാമത്‌ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റില്‍ `എക്‌സ- ഫാക്‌ടര്‍' ടീം വിജയികളായി. എമില്‍ കുര്യന്‍, ജെയ്‌ക്‌ അച്ചേട്ട്‌, വിനയ്‌ വെള്ളൂക്കുന്നേല്‍ തുടങ്ങിയവര്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റിന്‌ നേതൃത്വം നല്‍കി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്‌ ജോസഫ്‌ പഴയപുരയ്‌ക്കല്‍ ട്രോഫികള്‍ സമ്മാനിച്ചു.

പരിപാടികള്‍ക്ക്‌ റോയി മുളകുന്നം, ബെന്നി കുര്യന്‍, ബൈജു കണ്ടത്തില്‍, ടോമി അമ്പേനാട്ട്‌, നാരായണന്‍ കുട്ടപ്പന്‍, സോളി കുര്യന്‍, പയസ്‌ സഖറിയാസ്‌, മാത്യു പള്ളിത്തറ, ജോജോ ഓലിക്കല്‍, ഔസേപ്പച്ചന്‍ വെള്ളൂക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സന്തോഷ്‌ നായര്‍ സമ്മേളനത്തിന്റെ എം.സിയായിരുന്നു.
പാലാ- മീനച്ചില്‍ താലൂക്ക്‌ പിക്‌നിക്കും സമ്മേളനവും നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക