Image

വിശ്വാസ് സപ്ക്കാളിനെ കെസിഎസ് ആദരിച്ചു

Published on 19 August, 2011
വിശ്വാസ്  സപ്ക്കാളിനെ കെസിഎസ് ആദരിച്ചു
ചിക്കാഗോ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫിസറായി സേവനം അനുഷ്ഠിച്ചതിനുശേഷം ഉദ്യോഗകയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകുന്ന വിശ്വാസ് സപ്ക്കാളിനെ ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി ആദരിച്ചു.

ചിക്കാഗേയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫിസറായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവില്‍ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് ക്‌നാനായ സമുദയാംഗങ്ങള്‍ക്കും നല്‍കിയ സേവനങ്ങളെ മാനിച്ചാണ് കെസിഎസ് അദ്ദേഹത്തെ ആദരിച്ചത്. മലയാളി സമൂഹം കാണിക്കുന്ന സ്‌നേഹപ്രകടനങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും യാതൊരു വിധ വേര്‍തിരിവുകളുമില്ലാതെ പ്രവര്‍ത്തിക്കുവാന്‍ ഇനിയും ശ്രമിക്കുമെന്നും വിശ്വാസ് മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ചടങ്ങില്‍ കെസിഎസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. കെസിഎസ് സ്പിരിച്വല്‍ ഡയറക്ടര്‍ മോ
ണ്‍ ‍.അബ്രഹാം മുത്തോലത്ത്, ഫാ. സജി പിണര്‍കയില്‍ , കെസിഎസ് വൈസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍ ‍, സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്ത അയച്ചത്: സൈമണ്‍ മുട്ടം
വിശ്വാസ്  സപ്ക്കാളിനെ കെസിഎസ് ആദരിച്ചു
കെസിഎസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ വിശ്വാസ് സപ്ക്കാളിന് പ്രശംസാഫലകം നല്‍കുന്നു. ഫാ.അബ്രഹാം മുത്തോലത്ത്, ഫാ.സജി. പിണര്‍കയില്‍, റ്റിമ്മി ഇടിയാലില്‍ , ബിനു പൂത്തുറയില്‍ , ഷിജു ചെറിയത്തിന്‍ , ലിനേഷ് മഠത്തി പറമ്പില്‍ , ദീപം കണ്ടാരപ്പള്ളി തുടങ്ങിയവര്‍ സമീപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക