Image

യെച്ചൂരിയും അഹമ്മദ് പട്ടേലും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

Published on 19 August, 2011
യെച്ചൂരിയും അഹമ്മദ് പട്ടേലും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: രാജ്യസഭാ അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമുള്‍പ്പെടെ ആറ് പുതിയ അംഗങ്ങള്‍ രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു.

ഗുജറാത്തില്‍ നിന്നാണ് അഹമ്മദ് പട്ടേല്‍ വീണ്ടും രാജ്യസഭയിലെത്തിയത്. ഹിന്ദിയിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലിയത്. പശ്ചിമബംഗാളില്‍ നിന്നാണ് സീതാറാം യെച്ചൂരി വീണ്ടും സഭയിലെത്തുന്നത്. ഇംഗ്ലീഷിലായിരുന്നു യെച്ചൂരി സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞാസമയത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സഭയില്‍ സന്നിഹിതനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക