Image

മെഡി/എന്‍ജി. പരീക്ഷാഫലം പ്രഖ്യാപിച്ചു

Published on 25 May, 2011
മെഡി/എന്‍ജി. പരീക്ഷാഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളാ മെഡിക്കല്‍/എന്‍ജിനീയറിംഗ്‌ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വി. ഇര്‍ഫാന്‌ (മലപ്പുറം) ഒന്നാം റാങ്ക്‌. എന്‍. ഷമ്മി (കൊല്ലം) രണ്ടും പി. അഷിത (എറണാകുളം) മൂന്നും റാങ്ക്‌നേടി. എന്‍ജിനീയറിങ്‌ പരീക്ഷാ സ്‌കോറും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. ഇത്‌ പ്രവേശന പരീക്ഷാകമീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്‌കൂടി ചേര്‍ത്ത്‌ ജൂണില്‍ റാങ്ക്‌ ലിസ്റ്റ്‌ തയാറാക്കും. 77,335 കുട്ടികള്‍ എഴുതിയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 64,814 പേര്‍ റാങ്ക്‌ ലിസ്റ്റില്‍ ഇടം നേടി. ഇതില്‍ 44,441 പെണ്‍കുട്ടികളാണ്‌. ആദ്യ നൂറ്‌ റാങ്കുകാരില്‍ 17 പേര്‍ തിരുവനന്തപുരം ജില്ലയില്‍നിന്നും 13 കോഴിക്കോടും 12 തൃശൂര്‍ നിന്നുമാണ്‌. ആദ്യ ആയിരം റാങ്കുകാരില്‍ കേരള ഹയര്‍സെക്കന്‍ഡറിയില്‍ നിന്ന്‌ 467ഉം സി.ബി.എസ്‌.ഇയില്‍ നിന്ന്‌ 479ഉം പേര്‍ ഇടം നേടി. എന്നാല്‍ വി.എച്ച്‌.എസ്‌.ഇയില്‍ നിന്ന്‌ രണ്ടുപേര്‍ മാത്രമാണ്‌ യോഗ്യരായത്‌. 1,01,905 പേര്‍ എഴുതിയ എന്‍ജിനീയറിങ്‌ പരീക്ഷയില്‍ 65,632 പേര്‍ പ്രവേശനത്തിന്‌ യോഗ്യത നേടി. ഇതില്‍ 33,653 ആണ്‍കുട്ടികളാണ്‌. മെഡിക്കലില്‍ ജൂലൈ രണ്ടാം വാരം ആദ്യ അലോട്ട്‌മെന്റ്‌ നടക്കും മന്ത്രി പി.കെ അബ്ദുറബ്ബാണ്‌ വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ചത്‌. ഫലം ലഭിക്കാന്‍ഇവിടെ ക്ലിക്കുചെയ്യുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക