Image

ഹൂസ്റ്റണ്‍ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ വിജയകരമായ വി.ബി.എസ്‌ നടന്നു

ഷിബു തോമസ്‌ Published on 19 August, 2011
ഹൂസ്റ്റണ്‍ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ വിജയകരമായ വി.ബി.എസ്‌ നടന്നു
ഹൂസ്റ്റണ്‍: യാക്കോബായ സുറിയാനി സഭയുടെ ഹൂസ്റ്റണ്‍ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ വിജയകരമായി നടത്തി. ശനിയാഴ്‌ച രാവിലെ ആരംഭിച്ച ക്ലാസുകള്‍ക്ക്‌ ഫാ. ഷിനോജ്‌ ജോസഫ്‌, ജോണ്‍ യോഹന്നാന്‍, ഷാജി ഏബ്രഹാം, ഷാനി ഷാജി, ലീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇടവകയിലെ മുഴുവന്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ആദ്യാവസാനം പങ്കെടുത്ത വി.ബി.എസ്‌ വിജ്ഞാനപ്രദവും ഉല്ലാസഭരിതവുമായ അന്തരീക്ഷത്തിലാണ്‌ നടത്തപ്പെട്ടത്‌. ഇടവക സെക്രട്ടറി ജോര്‍ജ്‌ ഉതുപ്പ്‌, ഷിബു തോമസ്‌ തുടങ്ങിയവര്‍ വി.ബി.എസിനു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
ഹൂസ്റ്റണ്‍ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ വിജയകരമായ വി.ബി.എസ്‌ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക