ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.എം നേതാവ് എം.കെ. പാന്ഥെ അന്തരിച്ചു. 86
വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍
വെച്ചാണ് അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്ന് ഇന്നലെ രാത്രി എട്ടിനാണ് അദ്ദേഹത്തെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും
സി.ഐ.ടി.യു. അധ്യക്ഷനുമായിരുന്നു. 1925 ജൂലായ് 11നു മഹാരാഷ്ട്രയിലെ പുണെയില്‍
ജനിച്ച പാന്ഥെ 1943ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്.
പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സി.പി.എമ്മില്‍ നിലയുറപ്പിച്ച അദ്ദേഹം 1970ല്‍ സി.
ഐ.ടി.യു. സെക്രട്ടറിയായി.
പൂന ഗോഖലെ ഇന്റസ്റ്റിറ്റിയൂട്ടില് നിന്നു
പൊളിറ്റിക്സ് ആന്‍ഡ് ഇക്കണോമിക്സില്‍ പിഎച്ച്ഡി നേടിയ പാന്ഥെ 1998ലാണ് സിപിഎം
പോളിറ്റ് ബ്യൂറോ അംഗമായത്. സിഐടിയുവിന്റെ അഖിലേന്ത്യ പ്രസിഡന്റായി
പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല