Image

ഫാ. ജോയ്‌ ആലപ്പാട്ടിന്‌ സ്‌റ്റാറ്റന്‍ഐലന്‍റ്റില്‍ പ്രൗഢഗംഭീരമായ യാത്രയയപ്പ്‌ നല്‍കി

ബേബിച്ചന്‍ പൂഞ്ചോല Published on 20 August, 2011
ഫാ. ജോയ്‌ ആലപ്പാട്ടിന്‌ സ്‌റ്റാറ്റന്‍ഐലന്‍റ്റില്‍ പ്രൗഢഗംഭീരമായ യാത്രയയപ്പ്‌ നല്‍കി
ന്യുയോര്‍ക്ക്‌: കഴിഞ്ഞ നാലര വര്‍ഷക്കാലമായി സ്‌റ്റാറ്റന്‍ ഐലന്‍റ്റിലെ ബ്ലസ്‌ഡ്‌ കുഞ്ഞച്ചന്‍ സീറോ-മലബാര്‍ കത്തോലിക്കാ ഇടവകയുടെ വികാരിയായി സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിച്ചശേഷം ഷിക്കാഗോ മാര്‍ തോമാശ്‌ളീഹാ കത്തീഡ്രല്‍ പള്ളിയുടെ വികാരിയായി സ്ഥലം മാറിപ്പോകുന്ന ഫാ. ജോയ്‌ ആലപ്പാട്ടിന്‌ ഇടവക സമൂഹം പ്രൗഢഗംഭീരവും സേ്‌നഹോഷ്‌മളവുമായ യാത്രയയപ്പ്‌ നല്‍കി.

ബേ സ്‌ട്രീറ്റിലുള്ള സെന്‍റ്റ്‌ മേരീസ്‌ പള്ളിയില്‍ വച്ച്‌ ആഗസ്‌റ്റ്‌ 14-ാം തിയ്യതി ഞായറാഴ്‌ച 4:30-ന്‌ നടന്ന വിശുദ്ധ കുര്‍ബാനയിലും തിരുക്കര്‍മ്മങ്ങളിലും ഫാ. ജോയ്‌ ആലപ്പാട്ട്‌ പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഫാ. ബാബു തേലപ്പിള്ളി, ഫാ. ജോണ്‍ തെക്കേത്തല, ഫാ. ജോഷി നിരപ്പേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ വച്ച്‌ നടന്ന യാത്രയയപ്പ്‌ സമ്മേളനത്തില്‍ അമേരിക്കയിലെ സീറോ-മലബാര്‍ രൂപതയുടെ നോര്‍ത്തീസ്‌റ്റ്‌ റീജിയണിലെ വിവിധ ഇടവകളില്‍നിന്നും എത്തിചേര്‍ന്ന വൈദികരും, സ്‌റ്റാറ്റന്‍ ഐലന്‍റ്റിലെ ഇതര ക്രൈസ്‌തവ ഇടവകകളായ മാര്‍ത്തോമാ, ഓര്‍ത്തഡോക്‌സ്‌, യാക്കോബായ, പള്ളികളില്‍ നിന്നും വന്ന വൈദികരും, മത സാമുദായിക നേതാക്കളും, സാമൂഹിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ലിന്‍ജു ജോസഫ്‌, റോസാന്‍ മുണ്ടിയാനി എന്നിവര്‍ ചേര്‍ന്ന്‌ പാടിയ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച പൊതു സമ്മേളനത്തില്‍ റവ. ഫാ. ടി. എ. തോമസ്‌ അധ്യക്ഷനായിരുന്നു. മാസ്‌റ്റര്‍ ഓഫ്‌ സെറിമണിയായിരുന്ന തോമസ്‌ തോമസ്‌ പാലത്ത്‌റ ഏവര്‍ക്കും സ്വാഗതം ആശംസിച്ചുകൊണ്ട്‌ വിശിഷ അതിഥികളെ വേദിയിലേയ്‌ക്ക്‌ ആനയിച്ചു. തുടര്‍ന്ന്‌, ഫാ. ബേബി ജോണ്‍, ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍, ഫാ. തോമസ്‌ കടുകപ്പള്ളി, ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ സംസാരിച്ചു. ഏവരും അച്ചന്‍െറ ദൗത്യ നിര്‍വ്വഹണത്തിലുള്ള അര്‍പ്പണ മനോഭാവത്തേയും ഏതു പ്രതിസന്ധിയേയും സ്വന്തം പേര്‌ (ജോയ്‌) അന്വര്‍ത്ഥമാക്കികൊണ്ട്‌ സുസ്‌മേര വദനനായി അഭിമുഖികരിക്കാനുള്ള പ്രത്യേക കഴിവിനേയും പ്രകീര്‍ത്തിക്കുകയുണ്ടായി. കേരളത്തില്‍ നിന്നും മേജര്‍ ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ കൂരിയായില്‍ നിന്നും എത്തിയ ഫാ. ജോഷി വേഴപ്പറമ്പില്‍ സീറോ-മലബാര്‍ സഭയ്‌ക്കുവേണ്ടി നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തി സംസാരിച്ചു.

ഇടവകയ്‌ക്കുവേണ്ടി കൈക്കാരന്‍ തോമസ്‌ പാറേക്കാടനും, വിമന്‍സ്‌ ഫോറം പ്രസിഡന്‍റ്റ്‌ ഏലിക്കുട്ടി മത്തായിയും, യുവജനങ്ങളെ പ്രതിനിധാനം ചെയ്‌ത്‌ ടീനാ തോമസും അച്ചന്‍ ചെയ്‌ത നിരവധിയായ സേവനങ്ങള്‍ക്ക്‌്‌ നന്ദി പ്രകാശിപ്പിച്ചു. സ്‌റ്റാറ്റന്‍ ഐലന്‍റ്റ്‌ ബോറോ പ്രസിഡന്‍റ്റ്‌ ജിം മൊളിനാരോയുടെ കീര്‍ത്തി പത്രവും, ഇടവകക്കാരുടെ സേ്‌നഹോപകാരവും, പ്രശംസാഫലകവും യാത്രാ സമ്മേളനത്തില്‍ വച്ച്‌ ഇടവക കൈക്കാരന്‍ ബേബി ആന്‍റ്റണിയുടെ നേതൃത്വത്തില്‍ ഫാ. ജോയ്‌ ആലപ്പാട്ടിന്‌ നല്‍കി ആദരിച്ചു. തുടര്‍ന്ന്‌, ഇടവകയിലെ സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികള്‍ മലയാളത്തില്‍ ആലപിച്ച ആശംസാഗാനം ഏവരുടേയും പ്രശംസ ഏറ്റുവാങ്ങി.

സാമൂഹിക പ്രവര്‍ത്തകരും സ്‌റ്റാറ്റന്‍ ഐലന്‍റ്റിലെ മലയാളി സംഘടനാ പ്രതിനിധികളുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ജോസ്‌ അബ്രഹാം, രാജു വര്‍ഗ്ഗീസ്‌, ജോസ്‌ വര്‍ഗ്ഗീസ്‌ എന്നിവരും അച്ചന്‍െറ പുതിയ സ്ഥാനലബ:ിയില്‍ ആശംസകള്‍ നേരുകയുണ്ടായി. ഫാ. ജോയ്‌ ആലപ്പാട്ട്‌ രചിച്ച സുപ്രദ്ധ ഭക്തിഗാനം (കാനായിലെ കല്ല്യാണ നാളില്‍...) ഗായകന്‍ റോഷന്‍ മാമന്‍ വളരെ മനോഹരമായി ആലപിച്ച്‌ അച്ചന്‍െറ ബഹുമാനാര്‍ത്ഥം സമര്‍പ്പിച്ചു.

ഫാ. ജോയ്‌ ആലപ്പാട്ട്‌ തന്‍െറ മറുപടി പ്രസംഗത്തില്‍, സ്‌റ്റാറ്റന്‍ ഐലന്‍റ്റില്‍ മലയാളികള്‍ക്കുവേണ്ടി ഒരു പുതിയ കത്തോലിക്കാ ഇടവക വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ നാമധേയത്തില്‍ രൂപം കൊടുക്കുവാന്‍ സാധിച്ചതില്‍ തനിക്കുള്ള സന്തോഷവും ചാരിതാര്‍ത്ഥ്യവും അനുസ്‌മരിച്ചു. ആ ചരിത്രപരമായ നിയോഗത്തില്‍ പങ്കുചേര്‍ന്ന എല്ലാ കത്തോലിക്കാ വിശ്വാസികളെയും അനുമോദിച്ചുകൊണ്ട്‌, അവരുടെ ഇടവക കൂട്ടായ്‌മയുടെ സല്‍ഫലങ്ങള്‍ ഭാവി തലമുറയ്‌ക്ക്‌ ഒരു മുതല്‍ക്കുട്ടാവുകയും അതില്‍ അവര്‍ ആനന്ദവും അഭിമാനം ഉള്ളവരാകും എന്ന തന്‍െറ ജീവിതബോധ്യം അസന്നിഗ്‌ദമായി പ്രഖ്യാപിച്ചു. തുടര്‍ന്ന്‌ അച്ചനോടുള്ള ബഹുമാന സൂചകമായി എല്ലാവരും എഴുന്നേറ്റുനിന്ന്‌ ഹര്‍ഷാരവം മുഴക്കുകയും അച്ചന്‌ യാത്രാ മംഗളങ്ങള്‍ നേര്‍ന്നുകൊണ്ടുള്ള കേക്ക്‌ മുറിച്ച്‌ ഏവരും മധുരം പങ്കുവയ്‌ക്കുകയും ചെയ്‌തു.

സെക്രട്ടറി ജോസഫ്‌ കാച്ചപ്പിള്ളി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ജോര്‍ജ്‌ മുണ്ടിയാനി ശബ:വും വെളിച്ചവും നിയന്ത്രിച്ചു. സമ്മേളനത്തിനു ശേഷം ദേവസ്യാച്ചന്‍ മാത്യു, ലവി മത്തായി എന്നിവരുടെ മേല്‍നോട്ടത്തില്‍ വിഭവസമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരുന്നു. യാത്രയയപ്പ്‌ പരിപാടികള്‍ ടോം തോമസ്‌ കോര്‍ഡിനേറ്റ്‌ ചെയ്‌തു.
ഫാ. ജോയ്‌ ആലപ്പാട്ടിന്‌ സ്‌റ്റാറ്റന്‍ഐലന്‍റ്റില്‍ പ്രൗഢഗംഭീരമായ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക