Image

താന്ത്രികാചാര്യന്‍ സൂര്യകാലടി സൂര്യന്‍ ഭട്ടതിരിപ്പാട്‌ നിര്യാതനായി

Published on 20 August, 2011
താന്ത്രികാചാര്യന്‍ സൂര്യകാലടി സൂര്യന്‍ ഭട്ടതിരിപ്പാട്‌ നിര്യാതനായി
പാലക്കാട്‌: പ്രമുഖ താന്ത്രികാചാര്യനും ജ്യോതിഷപണ്ഡിതനുമായ സൂര്യകാലടി സൂര്യന്‍ ഭട്ടതിരിപ്പാട്‌ (93) നിര്യാതനായി. നിരവധി വര്‍ഷങ്ങളായി ആയുര്‍വേദ ചികിത്സാരംഗത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ കുറ്റിപ്പുറത്ത്‌ മകന്‍ സൂര്യന്‍ നാരായണന്‍ ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ ഇന്നലെ രാവിലെ 11 മണിക്കായിരുന്നു അന്ത്യം.

ഭാര്യ: ആര്യ അന്തര്‍ജനം. മക്കള്‍: സൂര്യന്‍ നാരായണന്‍ ഭട്ടതിരിപ്പാട്‌, സൂര്യകുമാരി, സൂര്യലേഖ, സൂര്യശോഭ, പരേതനായ സൂര്യന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്‌. മരുമക്കള്‍: രാധാദേവി, ശ്രീജ, നാരായണന്‍ നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി, പരേതനായ മുരളി. സംസ്‌കാരം സൂര്യകാലടി മനയില്‍ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക