Image

ഏട്രിയം സമ്മര്‍ബാഷ് 2011 വിജയകരമായി

പി.പി.ചെറിയാന്‍ Published on 20 August, 2011
ഏട്രിയം സമ്മര്‍ബാഷ് 2011 വിജയകരമായി
ഡാലസ് : ഡാലസ് ഫോര്‍ട്ട്‌വര്‍ത്തിലെ വളര്‍ന്നു വരുന്ന കലാപ്രതിഭകളെ അണി നിരത്തി ആഗസ്റ്റ് 13 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഗാര്‍ലന്റ് സെന്റ് ഗ്രിഗോറിയോസ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏട്രിയം സമ്മര്‍ബാഷ് 2011 വിജയകരമായി.

ശ്രുതിമധുര ഗാനാലാപനത്തിലും, പുതുമയാര്‍ന്ന നൃത്ത നൃത്ത്യങ്ങളിലും മുപ്പതോളം കലാപ്രതിഭകളാണ് മാറ്റുരച്ചത്.

റവ. എ.പി. നോബിളിന്റെ പ്രാര്‍ഥനയോടു സസകൂടി കലാപരിപാടികള്‍ ആരംഭിച്ചു. ലിജി സ്‌കറിയ, സോജി എന്നിവര്‍ ചേര്‍ന്ന് സദസ്യരെ സ്വാഗതം ചെയ്തു.

ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യൂത്ത് ലീഗ് ധനശേഖരാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.

പോള്‍ രാജന്‍, ക്രിസ്റ്റല്‍ രാജന്‍, മൈക്കിള്‍, ജനി സ്‌കറിയ, ഐശ്വര്യ തോമസ്, ജിതിന്‍ സ്‌കറിയ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ വിജയികളായി. വിജയികള്‍ തങ്ങള്‍ക്കു ലഭിച്ച കാഷ് അവാര്‍ഡുകള്‍ യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചു നല്‍കിയത് പുതിയൊരനുഭവമയി. കിരണ്‍ കുമാര്‍, അഭിഗേയ്ല്‍ നാക്ക്‌റൊ, ടീനാബോസ്, സ്റ്റീഫന്‍ തോമസ്, ബെന്‍ മോറൊ എന്നിവര്‍ അടങ്ങുന്ന ജഡ്ജിങ് പാനലാണ് വിജയികളെ നിര്‍ണ്ണയിച്ചത്.

വിജയികള്‍ക്കു ചലച്ചിത്ര താരം സുചിത്ര സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജൂലി ജോസഫ്, ആശിഷ് മാത്യു, പ്രിന്‍സി വര്‍ഗീസ് ചാള്‍സ് ബാബു എന്നിവര്‍ എംസിമാരായിരുന്നു. സ്റ്റാന്‍ലി വര്‍ഗീസ്, ഹാനാ ജോണ്‍, ജെയ്ന്‍ മാത്യു, കൃപ തോമസ്, കെവിന്‍, ജോജി ഉമ്മന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ഏട്രിയം സമ്മര്‍ബാഷ് 2011 വിജയകരമായിഏട്രിയം സമ്മര്‍ബാഷ് 2011 വിജയകരമായിഏട്രിയം സമ്മര്‍ബാഷ് 2011 വിജയകരമായിഏട്രിയം സമ്മര്‍ബാഷ് 2011 വിജയകരമായിഏട്രിയം സമ്മര്‍ബാഷ് 2011 വിജയകരമായിഏട്രിയം സമ്മര്‍ബാഷ് 2011 വിജയകരമായിഏട്രിയം സമ്മര്‍ബാഷ് 2011 വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക