Image

അനധികൃത സ്വത്ത്‌ സമ്പാദനം: കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി മാറ്റി

Published on 20 August, 2011
അനധികൃത സ്വത്ത്‌ സമ്പാദനം: കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി മാറ്റി
തൃശൂര്‍: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ അനധികൃത സ്വത്ത്‌ സമ്പാദനവുമായി ബന്ധപ്പെട്ട കേസ്‌ മാറ്റി. കേസ്‌ വീണ്ടും തൃശൂര്‍ വിജിലന്‍സ്‌ കോടതി ഈമാസം 28ന്‌ പരിഗണിയ്‌ക്കുമെന്ന്‌ കോടതി അറിയിച്ചു.

കുഞ്ഞാലിക്കുട്ടിയെ കൂടാതെ മുസ്ലീംലീഗ്‌ നേതാക്കളായ ഇ ടി മുഹമ്മദ്‌ ബഷീര്‍, ചേര്‍ക്കളം അബ്ദുള്ള, കോണ്‍ഗ്രസ്‌ നേതാവും വൈദ്യുതി മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്‌ എന്നിവര്‍ക്കെതിരേയും അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരില്‍ പരാതി ലഭിച്ചിട്ടുണ്ട്‌. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ എന്‍കെ അബ്ദുള്‍ അസീസ്‌ ആണ്‌ പരാതിക്കാരന്‍.

കുഞ്ഞാലിക്കുട്ടി ബിനാമി പേരില്‍ വിദേശത്ത്‌ വന്‍തുക നിക്ഷേപിച്ചിട്ടുണ്ടെന്നാണ്‌ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്‌ണന്‌ അസീസ്‌ പരാതി നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക