Image

മഹാരാജാവ്‌ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണം കടത്തുന്നു: വി.എസ്‌

Published on 20 August, 2011
മഹാരാജാവ്‌ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണം കടത്തുന്നു: വി.എസ്‌
തിരുവന്തപുരം: ശീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നിന്നും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സ്വര്‍ണവും പണവും കടത്തുന്നതായി പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആരോപിച്ചു. ഇതിന്റെ പേരിലാണ്‌ ബി. നിലവറ തുറക്കരുതെന്ന്‌ ദേവപ്രശ്‌നത്തിലൂടെ പറയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പായസമെന്ന വ്യാജേന ദിവസവും പാത്രത്തിലാക്കി ക്ഷേത്രതില്‍ നിന്നും രാജാവ്‌ സ്വര്‍ണം കടത്തുന്നു. സ്വര്‍ണം കടത്തുന്നതു കണ്ട ശാന്തിക്കാരനെ തിളച്ച വെള്ളമൊഴിച്ചു വധിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്ന്‌ വി.എസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക