Image

കാനഡയില്‍ വിമാനം തകര്‍ന്ന്‌ 12 പേര്‍ കൊല്ലപ്പെട്ടു

Published on 21 August, 2011
കാനഡയില്‍ വിമാനം തകര്‍ന്ന്‌ 12 പേര്‍ കൊല്ലപ്പെട്ടു
ടൊറന്റോ: കാനഡയില്‍ വിമാനം തകര്‍ന്ന്‌ 12 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്നു പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ബോയിംഗ്‌ 737 വിമാനം യെല്ലോനൈഫില്‍ നിന്നു റസല്യൂട്ട്‌ ബേയിലേയ്‌ക്കുള്ള യാത്രമാധ്യേയാണ്‌ അപകടമുണ്ടായത്‌. നാലു ജീവനക്കാരുള്‍പ്പെടെ 15 പേരാണ്‌ വിമാനത്തിലുണ്‌ടായിരുന്നത്‌. റസല്യൂട്ട്‌ ബേ വിമാനത്താവളത്തിനു സമീപം കുന്നിന്‍മേഖലയിലാണ്‌ വിമാനം തകര്‍ന്നുവീണതെന്നും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക