Image

പൗരസമൂഹ പ്രതിനിധികള്‍ നിയമനിര്‍മാണ സഭാംഗങ്ങളെപ്പോലെ പെരുമാറുന്നു: പ്രണബ്‌

Published on 21 August, 2011
പൗരസമൂഹ പ്രതിനിധികള്‍ നിയമനിര്‍മാണ സഭാംഗങ്ങളെപ്പോലെ പെരുമാറുന്നു: പ്രണബ്‌
ന്യൂഡല്‍ഹി: ജനലോക്‌പാലിനു വേണ്ടിയുള്ള ബില്ലിനുവേണ്ടി സമരം നടത്തുന്ന പൗരസമൂഹ പ്രതിനിധികള്‍ നിയമനിര്‍മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലെയാണ്‌ പെരുമാറുന്നുവെന്ന്‌ കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി വ്യക്തമാക്കി. ഇവരുടെ ആവശ്യങ്ങള്‍ക്ക്‌ അമിത പ്രധാന്യം നല്‍കുന്നതായി ഹാനോയിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നവേളിയില്‍ പലരും ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യം പുരോഗമനപരമാണെന്നും അതിനാല്‍ വിവിധ മേഖലകളിലുള്ള ജനങ്ങളുടെ അഭിപ്രായം പരിഗണിക്കേണ്ടതുണ്ടെന്നും പ്രണബ്‌ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക