Image

ചരിത്രകാരനും സാഹിത്യകാരനുമായ ആര്‍.എസ്‌ ശര്‍മ അന്തരിച്ചു

Published on 21 August, 2011
ചരിത്രകാരനും സാഹിത്യകാരനുമായ ആര്‍.എസ്‌ ശര്‍മ അന്തരിച്ചു
പാറ്റ്‌ന: പ്രശസ്‌ത ചരിത്രകാരനും സാഹിത്യകാരനുമായ ആര്‍.എസ്‌ ശര്‍മ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ടൊറോന്റോ സര്‍വകലാശാലയിലും ഡല്‍ഹി, പാട്‌ന സര്‍വകലാശാലകളിലും അധ്യാപകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ആസ്‌പക്‌റ്റ്‌സ്‌ ഓഫ്‌ പൊളിറ്റിക്കല്‍ ഐഡിയാസ്‌ ആന്‍ഡ്‌ ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌ ഇന്‍ ആന്‍ഷ്യന്റ്‌ ഇന്ത്യ, ശൂദ്രാസ്‌ ഇന്‍ ആന്‍ഷ്യന്റ്‌ ഇന്ത്യ, ഇന്ത്യാസ്‌ ആന്‍ഷ്യന്റ്‌ പാസ്റ്റ്‌, ലുക്കിംഗ്‌ ഫോര്‍ ദ ആര്യന്‍സ്‌, ഇന്ത്യന്‍ ഫ്യൂഡലിസം, ഏര്‍ലി മിഡീവിയല്‍ ഇന്ത്യന്‍ സൊസൈറ്റി, അഡ്‌വന്റ്‌ ഓഫ്‌ ദ ആര്യന്‍സ്‌ ഇന്‍ ഇന്ത്യ തുടങ്ങിയവ അദ്ദേഹത്തിന്റെ ചില പ്രധാന പുസ്‌തകങ്ങളാണ്‌. ബീഹാര്‍ സ്വദേശിയാണ്‌. 15-ഓളം ഭാഷകളിലായി 115-ഓളം പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക