Image

ഓണപ്പരീഷ: ഡ്യൂട്ടി ബഹിഷ്‌കരിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെന്ന്‌ മന്ത്രി

Published on 21 August, 2011
ഓണപ്പരീഷ: ഡ്യൂട്ടി ബഹിഷ്‌കരിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെന്ന്‌ മന്ത്രി
മലപ്പുറം: ഇടക്കാലക്ക്‌ നിര്‍ത്തി വെച്ചിരുന്ന ഓണ പരീക്ഷയ്‌ക്ക്‌ ഡ്യൂട്ടി ബഹിഷ്‌കരിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്‌ അറിയിച്ചു.

ശമ്പളം ലഭയ്‌ക്കാത്തതിന്റെ പേരില്‍ ഓണപ്പരീഷ ഡ്യൂട്ടിയ്‌ക്കു ഹാജരാകില്ലെന്ന്‌ മലബാറിലെ എയ്‌ഡഡ്‌ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ മന്ത്രിയുടെ മുന്നറിയിപ്പ്‌.

അധ്യാപകരുടെ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാക്കേജിന്‌ രൂപം നല്‍കി വരികയാണെന്നും മന്ത്രി അറിയിച്ചു. ഈ അവസരത്തില്‍ ഒരു സമരം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക