Image

ആന്ധ്രയില്‍ ഭരണ പ്രതിസന്ധി; നാളെ രാജിവെയ്‌ക്കുമെന്ന്‌ ജഗന്‍മോഹന്‍ റെഡ്‌ഡി

Published on 21 August, 2011
ആന്ധ്രയില്‍ ഭരണ പ്രതിസന്ധി; നാളെ രാജിവെയ്‌ക്കുമെന്ന്‌ ജഗന്‍മോഹന്‍ റെഡ്‌ഡി
ഹൈദരാബാദ്‌: കര്‍ണ്ണാടകയ്‌ക്കു പിന്നാലെ ആന്ധ്രപ്രദേശിലും ഭരണ പ്രതിസന്ധി ഉടലെടുക്കുന്നു. ആന്ധ്രപ്രദേശിലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വൈ.എസ്‌.രാജശേഖര റെഡ്‌ഡിയുടെ പേര്‌ മകന്‍ ജഗന്‍മോഹന്‍ റെഡ്‌ഡിയ്‌ക്കെതിരായ സിബിഐയുടെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച്‌ 27 എംഎല്‍എമാരും രണ്ട്‌ എംപിമാരും രാജിഭീഷണി മുഴക്കി. ഇവര്‍ നാളെ രാജിവെയ്‌ക്കുമെന്നാണ്‌ ഭീഷണി.

വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നു ജഗന്‍മോഹനെതിരെയുള്ള കേസും അദ്ദേഹവുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളിലെ സിബിഐ റെയ്‌ഡും രാഷ്‌ട്രീയപ്രേരിതമാണെന്നും ഇവര്‍ ആരോപിക്കുന്നു.

വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം കോണ്‍ഗ്രസ്‌ നേതാവ്‌ അമര്‍നാഥ്‌ റെഡ്‌ഡിയാണ്‌ രാജിതീരുമാനം അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക