Image

തച്ചങ്കരിക്ക് എതിരായ കേസ് സെപ്തംബര്‍ 24ലേക്ക് മാറ്റി

Published on 22 August, 2011
തച്ചങ്കരിക്ക് എതിരായ കേസ് സെപ്തംബര്‍ 24ലേക്ക് മാറ്റി
തൃശൂര്‍ ‍: ഐ.ജി ടോമിന്‍ തച്ചങ്കരിക്ക് എതിരായ കേസ് തൃശൂര്‍ വിജിലന്‍സ് കോടതി സെപ്തംബര്‍ 24ലേക്ക് മാറ്റി. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്‍െറ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന ആഗസ്റ്റ് 22ന് കോടതിയെ അറിയിക്കണമെന്ന് നേരത്തെ വിജിലന്‍സ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പ്രതിനിധിയും ലീഗല്‍ അഡൈ്വസറും ഇന്ന് കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് കേസ് അടുത്ത മാസം 24ലേക്ക് മാറ്റിയത്. തച്ചങ്കരിക്കെതിരായ സ്വകാര്യം അന്യായം പരിഗണിച്ചാണ് കോടതി സര്‍ക്കാരിനും വിജിലന്‍സ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക