ഉമ്മന്‍ചാണ്ടിയുമായി പി.ജെ. തോമസ് കൂടിക്കാഴ്ച നടത്തി
Published on 22 August, 2011
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി
മുന്‍ സിവിസി പി.ജെ. തോമസ് കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള
ഹൗസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നെന്ന് പി.ജെ.
തോമസ് പിന്നീട് പറഞ്ഞു. പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന
തോമസ് സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ചീഫ് വിജിലന്‍സ് കമ്മീഷണര്‍
സ്ഥാനത്തുനിന്നും സ്ഥാനഭ്രഷ്ടനായത്. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക്
അന്വേഷിക്കാനുള്ള കോടതി വിധിയെക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന്
അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല