Image

കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ സോമാലിയന്‍ തീരത്തെത്തി; ജീവനക്കാരെ വധിക്കുമെന്ന്‌ ഭീഷണി

Published on 22 August, 2011
കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ സോമാലിയന്‍ തീരത്തെത്തി; ജീവനക്കാരെ വധിക്കുമെന്ന്‌ ഭീഷണി
മസ്‌കറ്റ്‌: ഒമാനിലെ സലാല തീരത്തുനിന്ന്‌ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ സോമാലിയന്‍ തീരത്തെത്തിയതായി റിപ്പോര്‍ട്ട്‌. കപ്പല്‍ ഒമാന്‍ നാവികസേനയുടെ അധികാരപരിധി കടക്കുന്നതിന്‌ മുമ്പ്‌ തടയാന്‍ ഒമാന്‍ കോസ്റ്റ്‌ഗാര്‍ഡ്‌ ശ്രമിച്ചെങ്കിലും ടാങ്കറിലെ ജീവനക്കാരെ അപായപ്പെടുത്തുമെന്ന കൊള്ളക്കാരുടെ ഭീഷണിക്ക്‌ മുന്നില്‍ സേനക്ക്‌ പിന്‍മാറേണ്ടി വന്നു. കടല്‍ക്കൊള്ളക്കാരുമായി ആശയവിനിമയം നടത്താന്‍ ഹോങ്കോംങ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസിസ്‌ മാനേജ്‌മെന്റ്‌ കമ്പനി ആയ എംടിഐ നെറ്റ്‌ വര്‍ക്കിനെ ഏല്‍പിച്ചതായി റിപ്പോര്‍ട്ടുണ്ട്‌.

തൃശൂര്‍ തളിക്കുളം സ്വദേശി എരണേഴത്ത്‌വീട്ടില്‍ രോഹിത്‌ പ്രത്യുമ്‌നന്‍ (26), കാസര്‍കോട്‌ മൊഗ്രാല്‍ കൊപ്ര ബസാറിലെ ഗ്രീന്‍ പാര്‍ക്കില്‍ അബ്ദുല്ല നാങ്കിഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ്‌ നാങ്കി (53) എന്നീ രണ്ടുമലയാളികളാണ്‌ കപ്പലിലുള്ളത്‌.

സൗദിയിലെ അല്‍ ജുബൈല്‍ പോര്‍ട്ടില്‍ ചരക്ക്‌ ഇറക്കി വന്ന കപ്പല്‍ ചൈനയിലേക്ക്‌ കൊണ്ടുപോകാനുള്ള മെഥനോള്‍ നിറക്കുന്നതിന്‌ സലാല പോര്‍ട്ടില്‍ അനുമതി കാത്തുകിടക്കുമ്പോഴാണ്‌ റാഞ്ചിയത്‌. കന്നുകാലികളെ കൊണ്ടുവരുന്ന കപ്പലിലെത്തിയ ആയുധധാരികള്‍ ടാങ്കറിലേക്ക്‌ ഇരച്ചുകയറുകയായിരുന്നു. കപ്പലിലെ ജീവനക്കാരുടെ ബനധുക്കള്‍ക്ക്‌ വിവരങ്ങള്‍ അറിയുന്നതിനും മറ്റുമായി 0091 9820381947 എന്ന ഹെല്‍പ്‌ലൈന്‍ തുറന്നിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക