Image

ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ എട്ടുനോമ്പാചരണവും പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മയും

ജോയിച്ചന്‍ പുതുക്കുളം Published on 23 August, 2011
ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ എട്ടുനോമ്പാചരണവും പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മയും
ന്യൂയോര്‍ക്ക്‌: ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ആണ്ടുതോറും ഭക്തിപൂര്‍വ്വം നടത്തിവരുന്ന ദൈവമാതാവിന്റെ ജനനപ്പെരുന്നാളും, കാലംചെയ്‌ത ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മയും 2011 സെപ്‌റ്റംബര്‍ 3 മുതല്‍ 10 വരെ വിവിധ ആത്മീയാനുഷ്‌ഠാനങ്ങളോടെയും തിരുവചനശുശ്രൂഷയോടുംകൂടി നടത്തപ്പെടുന്നു.

സെപ്‌റ്റംബര്‍ 6,7,8 തീയതികളില്‍ വൈകിട്ട്‌ 7 മണിക്ക്‌ തുടങ്ങുന്ന വി. കുര്‍ബാനയ്‌ക്ക്‌ റവ. ജേക്കബ്‌ ജോസഫ്‌, റവ. രാജന്‍ പീറ്റര്‍,. റവ. ജേക്കബ്‌ ചാക്കോ എന്നീ അനുഗ്രഹീത വൈദീകര്‍ നേതൃത്വം നല്‍കുന്നതാണ്‌. സെപ്‌റ്റംബര്‍ 3-ന്‌ ശനിയാഴ്‌ച രാവിലെ 9.30-ന്‌ ബഹു. സി.എ. തോമസ്‌ അച്ചന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും, തുടര്‍ന്ന്‌ തിരുവചന ശുശ്രൂഷയും ധ്യാനവും ഉണ്ടായിരിക്കുന്നതാണ്‌. ഞായറാഴ്‌ച വന്ദ്യ ഗീവര്‍ഗീസ്‌ പുത്തൂര്‍ക്കുടിലില്‍ കോര്‍എപ്പിസ്‌കോപ്പ വി. കുര്‍ബാനയ്‌ക്കും വൈകിട്ട്‌ 5 മണിക്കുള്ള ധ്യാനത്തിനും നേതൃത്വം നല്‍കും.

സെപ്‌റ്റംബര്‍ 5-ന്‌ (ലേബര്‍ ഡേ) രാവിലെ 9.30-ന്‌ ബഹു. എ.പി. ജോര്‍ജ്‌ അച്ചന്‍ വി. കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന്‌ സെന്റ്‌ പോള്‍സ്‌ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഗാനശുശ്രൂഷയും റിട്രീറ്റും, സെപ്‌റ്റംബര്‍ 9-ന്‌ വെള്ളിയാഴ്‌ച ഷെവ. ഏബ്രാഹാം മാത്യുവിന്റെ വചന ശുശ്രൂഷയും ഉണ്ടായിരിക്കും.

പെരുന്നാള്‍ സമാപന ദിനമായ പത്താംതീയതി രാവിലെ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും, ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മയും, ഇടവക മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്‌. തുടര്‍ന്ന്‌ നേര്‍ച്ച വിളമ്പും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. എട്ടുദിവസവും പള്ളിയില്‍ ധ്യാനം ഇരിക്കുവാനുള്ള സൗകര്യമുണ്ടായിരിക്കും. പ്രാര്‍ത്ഥനാ വിഷയങ്ങളും പേരുകളും മുന്‍കൂട്ടി അറിയിക്കുക. പെരുന്നാള്‍ ഓഹരി 51 ഡോളര്‍.

വൃണിതരുടെ ആന്തരീയ മുറിവുകളില്‍ പെരുംകൃപാനദിയായി പെയ്‌തിറങ്ങുന്ന സാധകസമര്‍പ്പണമായ നിത്യനിര്‍മ്മല മാതൃര്‍സ്‌മരണയില്‍ ഉള്ളവും ഉള്ളതും പങ്കുവെച്ചു പങ്കുചേരുവാന്‍ സ്വാഗതം ചെയ്യുന്നു.

Contact :Very Rev. Geevarghese (845) 598 0203,Rev. Dr. A. P. George: (201) (201) 724 2287 ,Sajan Samuel: (917) 912 0151,Aby Paulose (201) 838 1548. പി.ആര്‍.ഒ ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.
ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ എട്ടുനോമ്പാചരണവും പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക